
ചെന്നൈ: മഹിളാ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അപ്സര റെഡ്ഡി രാജിവച്ചു. കോൺഗ്രസിന് മേലുള്ള ഗാന്ധി കുടുംബത്തിന്റെ അമിത നിയന്ത്രണം പാർട്ടിയെ നശിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. ഹൈക്കമാൻഡിന് രാജിക്കത്ത് നൽകിയതായി അപ്സര ട്വിറ്ററിൽ കുറിച്ചു. കോൺഗ്രസിന്റെ ആദ്യ ട്രാൻസ്ജെൻഡർ ജനറൽ സെക്രട്ടറിയായിരുന്നു.
തമിഴ്നാട് സ്വദേശിയായ അപ്സര. രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും തമിഴ് ജനതയിൽനിന്ന് ഏറെ അകലെയാണെന്നും കഴിഞ്ഞ ഏതാനും തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റേത് മോശം പ്രകടനമാണെന്നും അപ്സര കുറ്റപ്പെടുത്തി.
കോൺഗ്രസ് വിട്ട അപ്സര വെള്ളിയാഴ്ച എഐഎഡിഎംകെയിൽ ചേരുകയും ചെയ്തു. മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ. പനീർശെൽവം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം. തമിഴ്നാട്ടിൽ എൻഡിഎയുടെ ഭാഗമായി മത്സരിക്കുമെന്ന് അപ്സര അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam