
കോയമ്പത്തൂര്‍: തമിഴ് നാട്ടിൽ ഡിഐജി ജീവനൊടുക്കി. കോയമ്പത്തൂർ റേഞ്ച് ഡിഐജി സി. വിജയകുമാർ ആണ് ഔദ്യോഗിക വസതിയിൽ ആത്മഹത്യ ചെയ്തത്. പ്രഭാതനടത്തത്തിന് ശേഷം ആറേമുക്കാലോടെ റേസ് കോഴ്സിലെ ഔദ്യോഗിക വസതിയിൽ തിരിച്ചെത്തിയ സി. വിജയകുമാർ, സുരക്ഷാ ജീവനക്കാരനോട് സർവീസ് തോക്ക് ചോദിച്ചുവാങ്ങി. പിന്നാലെ സ്വയം നിറയൊഴിക്കുകയായിരുന്നു.
ശബ്ദം കേട്ട് മറ്റ് പൊലീസുകാർ ഓടിയെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി സഹപ്രവർത്തകന്ർറെ മകളുടെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത വിജയകുമാർ രണ്ട് മൂന്ന് ദിവസമായി ഉറങ്ങാൻ കഴിയുന്നില്ലെന്ന് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. വിജയകുമാര്‍ വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായും റിപ്പോർട്ടുണ്ട്.
2009 ബാച്ചിലെ ഉദ്യോഗസ്ഥനായ വിജയകുമാർ ജനുവരിയിലാണ് കോയമ്പത്തൂർ റേഞ്ച് ഡിഐജിയായി ചുമതലയേറ്റെടുത്തത്. കോളിളക്കമുണ്ടാക്കിയ പല കേസുകളുടെയും അന്വേഷണത്തിന് നേതൃത്വം വഹിച്ച വിജയകുമാറിന്ർറെ അപ്രതീക്ഷിത മരണം സേനയ്ക്കാകെ നടുക്കമായി. മരണത്തിൽ മുഖ്യമന്ത്രി സ്റ്റാലിൻ നടുക്കം രേഖപ്പെടുത്തി. സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
സെന്തിൽ ബാലാജി ഹേബിയസ് കോർപസ് ഹര്‍ജിയിൽ ഭിന്നവിധി, കേസ് ചെന്നൈ ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ചിലേക്ക്