തമിഴ്‌നാട്ടിലെ മുൻ മന്ത്രി സെന്തിൽകുമാർ സഞ്ചരിച്ച കാർ പാലക്കാട് മറ്റൊരു കാറുമായി കൂട്ടിയിടിച്ചു; ആളപായമില്ല

Published : Jun 02, 2025, 07:27 PM IST
തമിഴ്‌നാട്ടിലെ മുൻ മന്ത്രി സെന്തിൽകുമാർ സഞ്ചരിച്ച കാർ പാലക്കാട് മറ്റൊരു കാറുമായി കൂട്ടിയിടിച്ചു; ആളപായമില്ല

Synopsis

തമിഴ്‌നാട്ടിലെ മുൻ മന്ത്രി സെന്തിൽകുമാർ സഞ്ചരിച്ച കാർ പാലക്കാട് പട്ടാമ്പിയിൽ വച്ച് മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകടം

പാലക്കാട്: തമിഴ്‌നാട് മുൻ മന്ത്രി ശെന്തിൽകുമാർ സഞ്ചരിച്ചിരുന്ന കാർ പാലക്കാട് അപകടത്തിൽപെട്ടു. പട്ടാമ്പി കൊപ്പത്ത് വെച്ച് മറ്റൊരു കാറുമായി ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ കൊപ്പം  സെന്ററിലാണ് അപകടം നടന്നത്. വളാഞ്ചേരി ഭാഗത്ത് നിന്നും വരികയായിരുന്നു മുൻ മന്ത്രിയുടെ കാറും, പെരിന്തൽമണ്ണ ഭാഗത്ത് നിന്ന് വരികയായിരുന്ന മറ്റൊരു കാറും കൂട്ടിയടിക്കുകയായിരുന്നു. മന്ത്രി സഞ്ചരിച്ചിരുന്ന കാറിന്റെ മുൻ വശം പൂർണ്ണമായും തകർന്നു. അപകടത്തിൽപെട്ട രണ്ടാമത്തെ വാഹനത്തിനും കാര്യമായ തകരാർ സംഭവിച്ചു. ഇരുവാഹനങ്ങളിലും യാത്രക്കാർ ഉണ്ടായിരുന്നുവെങ്കിലും ആർക്കും കാര്യമായ പരിക്കേറ്റില്ല.

PREV
Read more Articles on
click me!

Recommended Stories

കടുത്ത നടപടിയിലേക്ക്, ഇൻഡിഗോയുടെ കുത്തക ഒഴിവാക്കാൻ 10 ശതമാനം സർവീസുകൾ മറ്റ് എയർലൈൻസുകൾക്ക് കൈമാറിയേക്കും
വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു