റദ്ദാക്കിയത് 144 ട്രെയിനുകൾ, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുന്നു, അതീവ ജാഗ്രത നിര്‍ദേശവുമായി തമിഴ്നാട്

Published : Dec 02, 2023, 10:02 PM ISTUpdated : Dec 02, 2023, 10:10 PM IST
റദ്ദാക്കിയത് 144 ട്രെയിനുകൾ, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുന്നു, അതീവ ജാഗ്രത നിര്‍ദേശവുമായി തമിഴ്നാട്

Synopsis

അതിതീവ്ര ന്യൂനമർദ്ദം 24 മണിക്കൂറിൽ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ 2 ദിവസം ഇടിമിന്നൽ മഴ സാധ്യത പ്രവചനവുമുണ്ട്.  

ചെന്നൈ: ‘മിഷോങ്’ ചുഴലിക്കാറ്റന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ അതീവ ജാഗ്രതാ മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതേ തുട‍ര്‍ന്ന് വടക്കൻ തമിഴ്‌നാട്ടിലെയും തെക്കൻ ആന്ധ്രയിലെയും തീരദേശ ജില്ലകൾ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. 

ഐഎംഡിയുടെ കണക്കനുസരിച്ച്, പുതുച്ചേരിയിൽ നിന്ന് ഏകദേശം 440 കിലോമീറ്റർ  തെക്ക്-കിഴക്കും ചെന്നൈയിൽ നിന്ന് 420 കിലോമീറ്റർ തെക്കു-കിഴക്കുമാണ് ചുഴലിക്കാറ്റ് രൂപപ്പെടുക. തമിഴ്നാട്ടിലെ ചെന്നൈക്ക് സമീപത്തായി നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിലാകും മിഷോങ് ചുഴലിക്കാറ്റ് കരതൊടാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ഈ സാഹചര്യത്തിൽ മിഷോങ് ചുഴലിക്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കം തമിഴ്നാട് സർക്കാർ ഊർജ്ജിതമാക്കിയിട്ടുണ്ട്.

നിശ്ചിത ജില്ലകളെ ചുഴലിക്കാറ്റ് സാരമായി ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ട് മുൻനിർത്തി ചെന്നൈ അടക്കം 4 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തമിഴ്നാട് സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പുതുച്ചേരിയിലും ജാഗ്രത നിർദ്ദേശമുണ്ട്. തിങ്കളാഴ്ച പുതുച്ചേരി, കാരക്കൽ, യാനം മേഖലകളിലെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലകളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്ര ന്യൂനമർദ്ദം 24 മണിക്കൂറിൽ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ 2 ദിവസം ഇടിമിന്നൽ മഴ സാധ്യത പ്രവചനവുമുണ്ട്.

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റായി മാറി, വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും തെക്കൻ ആന്ധ്രാപ്രദേശിൽ നിന്ന് പടിഞ്ഞാറ്-മധ്യ ബംഗാൾ ഉൾക്കടലിലേക്കും അതിനോട് ചേർന്നുള്ള വടക്കൻ തമിഴ്‌നാട് തീരങ്ങളിലേക്കും തിങ്കളാഴ്ച ഉച്ചയോടെ എത്തുമെന്നും ഐഎംഡി അറിയിക്കുന്നു.  ഡിസംബർ 5 ന്, നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിൽ തെക്കൻ ആന്ധ്രാപ്രദേശ് തീരം കടക്കുന്ന മിഷാങ്ങ് ചുഴലിക്കാറ്റ്, 80-90 കിലോമീറ്റർ വേഗതയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് 100 ​കിലോമീറ്റർ വേഗത വരെ ശക്തിപ്രാപിക്കാമെന്നും പ്രവചനങ്ങൾ പറയുന്നു.

മിഷോങ് ചുഴലിക്കാറ്റ്‌, തിങ്കളാഴ്ച 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ

ട്രെയിനുകൾ റദ്ദാക്കി

ഡിസംബർ 3 മുതൽ 6 വരെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നടക്കമുള്ള ദീർഘദൂര ട്രെയിനുകൾ ഉൾപ്പെടെ തമിഴ്‌നാട്ടിൽ 144 ട്രെയിനുകൾ ദക്ഷിണ റെയിൽവേ റദ്ദാക്കി. നിസാമുദ്ദീൻ ചെന്നൈ തുരന്തോ എക്സ്പ്രസ്, കൊച്ചുവേളി - ഗോരഖ്പൂർ രപ്തിസാഗർ എക്സ്പ്രസ്, ഗയ ചെന്നൈ എക്സ്പ്രസ്, ബറൗണി - കോയമ്പത്തൂർ സ്പെഷ്യൽ ട്രെയിൻ, വിജയവാഡ ജനശതാബ്ദി, തിരുവനന്തപുരം സെക്കന്തരാബാദ് ശബരി എക്സ്പ്രസ്, പട്ന-എറണാകുളം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, ബെംഗളൂരു-ഹൗറ വീക്ക്ലി സൂപ്പർ ഫാസ്ട്രം എക്സ്പ്രസ്  ന്യൂഡൽഹി-കേരള എക്സ്പ്രസ് എന്നിവയടക്കമുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'
പോയി മരിക്ക് എന്ന് പറഞ്ഞ് കനാലിൽ തള്ളിയിട്ടത് അച്ഛൻ, 2 മാസത്തിന് ശേഷം തിരിച്ചെത്തി 17കാരി; നടുക്കുന്ന വെളിപ്പെടുത്തൽ