മാലിന്യ പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങളില്‍ പ്രസിഡന്‍റ് അലംഭാവം കാട്ടിയതോടെ പ്രശ്നം രൂക്ഷമായി.

മംഗല്‍പ്പാടി : സ്വന്തം പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ അവിശ്വാസം കൊണ്ട് വരാനുള്ള തീരുമാനവുമായി മുസ്ലീം ലീഗ്. കാസര്‍കോട് മംഗല്‍പ്പാടി പഞ്ചായത്ത് പ്രസിഡന്‍റ് റിസാന സാബിറിനെതിരെയാണ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. മുസ്ലീംലീഗ് പ്രതിനിധിയാണ് മംഗല്‍പ്പാടി പഞ്ചായത്ത് പ്രസിഡന്‍റ് റിസാന സാബിര്‍. പാര്‍ട്ടി നിര്‍ദേശത്തിന് വിരുദ്ധമായി ഇവര്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് പരാതി. ഏകപക്ഷീയമായ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മാസങ്ങളായി റിസാനക്കെതിരെ അസ്വാരസ്യം പുകയുന്നു. 

മാലിന്യ പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങളില്‍ പ്രസിഡന്‍റ് അലംഭാവം കാട്ടിയതോടെ പ്രശ്നം രൂക്ഷമായി. റിസാനയെ മാറ്റണമെന്ന് കഴിഞ്ഞ ദിവസം ചേര‍്ന്ന മുസ്ലീംലീഗ് പഞ്ചായത്ത് കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും അഭിപ്രായം ഉന്നയിച്ചതോടെയാണ് അവിശ്വാസ പ്രമേയം കൊണ്ട് വരാന്‍ തീരുമാനിച്ചത്.

23 അംഗ മംഗല്‍പ്പാടി പഞ്ചായത്തില്‍ യുഡിഎഫിന് 16 സീറ്റുകളാണുള്ളത്. ഇതില്‍ 14 ഉം മുസ്ലീംലീഗിന്‍റേത്. രണ്ട് കോണ്‍ഗ്രസ് അംഗങ്ങളും പഞ്ചായത്ത് പ്രസിഡന്‍റിന് എതിരാണ്. ഇതോടെ അവിശ്വാസം പാസാകുമെന്ന് ഉറപ്പായി. സ്വന്തം പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ അവിശ്വാസം കൊണ്ട് വരുന്നതില്‍ എന്നാല‍് ലീഗ് ജില്ലാ കമ്മിറ്റിക്ക് യോജിപ്പില്ല. പ്രശ്ന പരിഹാരത്തിന് മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നാണ് ജില്ലാ കമ്മിറ്റി നിലപാട്.

YouTube video player

തൊട്ടാൽ പൊള്ളും? പരസ്യപ്രസ്താവനയിൽ ഷാജിക്കെതിരെ കടുത്ത നടപടിയില്ല

ബാധ പോയില്ലെങ്കിലും ബോധം പോകും: മലയാലപ്പുഴയിലെ മന്ത്രവാദി ആളുകളെ ഉപദ്രവിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത്