തോറ്റത് ഒരു വോട്ടിന്; ടിവികെ സ്ഥാനാർഥിയുടെ വിജയം അസാധുവാക്കണമെന്ന് തോറ്റ ഡിഎംകെ നേതാവ്; ഹർജി തള്ളി മദ്രാസ് ഹൈക്കോടതി

Published : Sep 29, 2026, 02:43 PM IST
kr periyakaruppan dmk

Synopsis

ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ശിവ​ഗം​ഗ ജില്ലയിലെ തിരുപ്പത്തൂർ നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ചോദ്യംചെയ്താണ് ഡിഎംകെ സ്ഥാനാർഥിയായിരുന്ന പെരിയകറുപ്പൻ ഹൈക്കോടതിയെ സമീപിച്ചത്. ടിവികെ സ്ഥാനാർഥിയായ ശ്രീനിവാസ സേതുപതിയും ഡിഎംകെ സ്ഥാനാർഥിയായ പെരിയകറുപ്പനും തമ്മിലായിരുന്നു തിരുപ്പത്തൂരിലെ പ്രധാന മത്സരം.

ചെന്നൈ: ഒരു വോട്ടിന് തോറ്റതിന് പിന്നാലെ എതിർസ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ നേതാവ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. മുൻ മന്ത്രിയും ഡിഎംകെ നേതാവുമായ കെ ആർ പെരിയകറുപ്പൻ സമർപ്പിച്ച ഹർജിയാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്. പെരിയകറുപ്പന്റെ ഹർജി തള്ളണമെന്ന ടിവികെ എംഎൽഎ ആർ ശ്രീനിവാസ സേതുപതിയുടെ ആവശ്യം അം​ഗീകരിച്ചായിരുന്നു കോടതി വിധി.

ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ശിവ​ഗം​ഗ ജില്ലയിലെ തിരുപ്പത്തൂർ നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ചോദ്യംചെയ്താണ് ഡിഎംകെ സ്ഥാനാർഥിയായിരുന്ന പെരിയകറുപ്പൻ ഹൈക്കോടതിയെ സമീപിച്ചത്. ടിവികെ സ്ഥാനാർഥിയായ ശ്രീനിവാസ സേതുപതിയും ഡിഎംകെ സ്ഥാനാർഥിയായ പെരിയകറുപ്പനും തമ്മിലായിരുന്നു തിരുപ്പത്തൂരിലെ പ്രധാന മത്സരം. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ശ്രീനിവാസ സേതുപതിയ്ക്ക് 83,375 വോട്ടുകൾ കിട്ടി. പെരിയകറുപ്പന് 83,374 വോട്ടും. പെരിയകറുപ്പൻ ഒരുവോട്ടിന് തോറ്റു. ടിവികെ സ്ഥാനാർഥിയായ ശ്രീനിവാസ സേതുപതി എംഎൽഎയായി. ഇതോടെയാണ് ടിവികെ സ്ഥാനാർഥിയുടെ വിജയം റദ്ദാക്കണമെന്നും പോസ്റ്റൽ വോട്ടിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പിഴവ് സംഭവിച്ചതായും ആരോപിച്ച് പെരിയകറുപ്പൻ ഹൈക്കോടതിയെ സമീപിച്ചത്.

തെരഞ്ഞെടുപ്പ് കമ്മീഷനെതിരേയാണ് പെരിയകറുപ്പൻ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. തിരുപ്പത്തൂർ മണ്ഡലത്തിലേക്കുള്ള ഒരു പോസ്റ്റൽ വോട്ട് സമാനപേരിലുള്ള ജില്ലയിലെ മറ്റൊരു മണ്ഡലത്തിലേക്ക് മാറി അയച്ചെന്നായിരുന്നു പെരിയകറുപ്പന്റെ ആരോപണം. ഈ പോസ്റ്റൽ വോട്ട് തിരികെ യഥാർഥ മണ്ഡലത്തിലേക്ക് അയക്കുന്നതിന് പകരം, റിട്ടേണിങ് ഓഫീസർ ഈ പോസ്റ്റൽ വോട്ട് റദ്ദാക്കുകയാണ് ചെയ്തതെന്നും ഡിഎംകെ നേതാവ് ആരോപിച്ചു. ഇതിനിടെ പെരിയകറുപ്പന്റെ ഹർജി സ്വീകരിച്ച ഹൈക്കോടതി ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചു. ഹർജിയിൽ വിധി വരുന്നത് വരെ ടിവികെ എംഎൽഎയായ ശ്രീനിവാസ സേതുപതി നിയമസഭയിലെ വോട്ടെടുപ്പിൽ പങ്കെടുക്കരുതെന്നും ഉത്തരവിട്ടു. എന്നാൽ, ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പിന്നീട് സുപ്രീംകോടതി റദ്ദാക്കി. ഇതിനിടെ, പെരിയകറുപ്പന്റെ ഹർജി തള്ളണമെന്ന് ആവശ്യപ്പെട്ട് ടിവികെ എംഎൽഎയും ഹൈക്കോടതിയിലെത്തി. പെരിയകറുപ്പന്റെ പോസ്റ്റൽ വോട്ട് ആരോപണം തെറ്റാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ വാദം. തിരുപ്പത്തൂർ ജില്ലയിലേക്ക് അയച്ചെന്ന് പറയുന്ന പോസ്റ്റൽ വോട്ടിൽ അതേ ജില്ലയിലെ മണ്ഡലത്തിന്റെ പേരും നമ്പരുമാണ് രേഖപ്പെടുത്തിയിരുന്നതെന്നും ഇത് ശിവ​ഗം​ഗ ജില്ലയിലെ തിരുപ്പത്തൂർ മണ്ഡലത്തിലേത് അല്ലെന്നുമായിരുന്നു എംഎൽഎ കോടതിയിൽ പറഞ്ഞത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഉപതെരഞ്ഞെടുപ്പ് പടിവാതിൽക്കൽ, അറസ്റ്റിലായ നന്ദിഗ്രാമിലെ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ആശ്വാസം; ഇടക്കാല ജാമ്യം
'എന്തിനാണ് ഭർത്താവ് എന്നെ കുടുക്കിയതെന്ന് അറിയില്ല, 21 ദിവസം ജയിലിൽ'; ബിസിനസുകാരന്റെ കൊലപാതകത്തിൽ പങ്കില്ല, മരുമകൾ ജയിൽമോചിതയായി