ട്രാന്‍സ് വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക കൊവിഡ് സാമ്പത്തിക സഹായവുമായി തമിഴ്നാട്

By Web TeamFirst Published Jun 18, 2021, 12:40 PM IST
Highlights

ട്രാൻസ്ജെൻഡേഴ്സ് ഏതെങ്കിലും തിരിച്ചറിയൽ രേഖ ഹാജരാക്കിയാൽ മതിയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ട്രാന്‍സ് വിഭാഗങ്ങളിലുള്ളവര്‍ക്ക് പുതിയ സംരംഭം തുടങ്ങാൻ പലിശരഹിത വായ്പയും അനുവദിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി

ട്രാൻസ്ജെൻഡേഴ്സിന് പ്രത്യേക കൊവിഡ് സാമ്പത്തിക സഹായവുമായി തമിഴ്നാട്. റേഷൻ കാർഡ് ഇല്ലാത്ത ട്രാൻസ്ജെൻഡേഴ്സിനും സർക്കാർ സഹായം ലഭ്യമാകും. ട്രാൻസ് വിഭാഗങ്ങളിലുള്ളവര്‍ക്ക് 4000 രൂപയും അരിയും ഭക്ഷ്യകിറ്റും നൽകുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ വ്യക്തമാക്കി. മദ്രാസ് ഹൈക്കോടതിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. ട്രാൻസ്ജെൻഡേഴ്സ് ഏതെങ്കിലും തിരിച്ചറിയൽ രേഖ ഹാജരാക്കിയാൽ മതിയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ട്രാന്‍സ് വിഭാഗങ്ങളിലുള്ളവര്‍ക്ക് പുതിയ സംരംഭം തുടങ്ങാൻ പലിശരഹിത വായ്പയും അനുവദിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഈ പദ്ധതിയിലേക്ക് ഇതിനോടകം 8493 പേരാണ് ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നേരത്തെ റേഷന്‍ കാര്‍ഡുള്ള ട്രാന്‍സ് വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് മാത്രമാകും ഈ ആനുകൂല്യം ലഭ്യമാക്കുകയെന്നായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചിരുന്ന നിലപാട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 


 

click me!