ലോകത്തെ നമ്പർ വൺ നേതാവായി വീണ്ടും മോദി, ബൈഡനും ബോറിസ് ജോൺസണും ഏറെ പിന്നിൽ

Published : Jun 18, 2021, 12:29 PM ISTUpdated : Jun 18, 2021, 12:40 PM IST
ലോകത്തെ നമ്പർ വൺ നേതാവായി വീണ്ടും മോദി, ബൈഡനും ബോറിസ് ജോൺസണും ഏറെ പിന്നിൽ

Synopsis

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെയും പിന്നിലാക്കിയാണ് മോണിം​ഗ് കൺസൽട്ട് നടത്തിയ സ‍ർവ്വെയിൽ മോദി ഒന്നാമതെത്തിയത്...

ദില്ലി: ലോകത്തെ നമ്പർ വൺ നേതവായി ഒരിക്കൽ കൂടി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുക്കപ്പെട്ടു. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനെയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെയും പിന്നിലാക്കിയാണ് മോണിം​ഗ് കൺസൽട്ട് നടത്തിയ സ‍ർവ്വെയിൽ മോദി ഒന്നാമതെത്തിയത്. അമേരിക്കയിലെ ഡാറ്റ ഇന്റലിജൻസ് സ്ഥാപനമാണ് മോണിം​ഗ് കൺസൽട്ട്. മോദിയുടെ ​ആ​ഗോള സ്വാധീനം 66 ശതമാനമാണെന്നും സർവ്വെ പറയുന്നു. 

മോണിം​ഗ് കൺസൾട്ട് ഓരോ ആഴ്ചയിലുമായി സർവ്വെ നടത്തുകയും ഫലം പുറത്തുവിടുകയും ചെയ്യുന്നുണ്ട്. 13 രാജ്യങ്ങളിലെ നേതാക്കളുടെ ജനപ്രീതിയാണ് സ‍ർവ്വെ പരിശോധിക്കുക. ഈ ആഴ്ചയിലെ സർവ്വെയിൽ 13 രാജ്യങ്ങളിലെ തലവൻമാരെയും മോദി പിന്നിലാക്കി. അതേസമയം കൊവിഡ് പ്രതിരോധത്തിലെ പാളിച്ചകൾ മോദിയുടെ ജനപ്രീതി അൽപ്പം കുറച്ചതായും സർവ്വെ റിപ്പോർട്ട് വ്യക്തമാക്കുന്നു. എങ്കിലും ലോക രാജ്യങ്ങൾക്കിടയിൽ മോദിക്ക് ഇപ്പോഴും മി​കച്ച സ്ഥാനമെന്നും സർവ്വെ വ്യക്തമാക്കുന്നു. 

നേതാക്കൾ റേറ്റിം​ഗ് അനുസരിച്ച്...

  • ഇറ്റാലിയുടെ പ്രധാനമന്ത്രി, മാരിയോ ​ഗ്രാഘി - 65%
  • മെക്സിക്കൻ പ്രസിഡന്റ് ആൻട്രസ് മാനുവൽ ലോപ്പസ് ഒബ്രഡോ‍ർ - 63%
  • ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ - 54%
  • ജെർമൻ ചാൻസലർ ആം​ഗല മെ‍ർക്കൽ - 53%
  • അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ -  53%
  • കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ - 48%
  • ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ - 44%
  • ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൻ ജോ ഇൻ - 37%
  • സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ് - 36%
  • ബ്രസീലിയൻ പ്രസിഡന്റ് ജൈർ ബോൾസനാരോ - 35%
  • ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ - 35%
  • ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിദെ സു​ഗ - 29%

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

36000 രൂപ മാസ ശമ്പളമുള്ള ഭാര്യക്ക് 5000 രൂപ ജീവനാംശം; ഭർത്താവിൻ്റെ വാദം അംഗീകരിച്ച് അലഹബാദ് ഹൈക്കോടതി; ജീവനാംശം നൽകേണ്ടെന്ന് വിധി
ലിബിയയിൽ ഇന്ത്യൻ ദമ്പതികളും മൂന്ന് വയസുകാരി മകളെയും തട്ടിക്കൊണ്ടുപോയി; മോചനദ്രവ്യം 2 കോടി ആവശ്യപ്പെട്ട് ബന്ധുക്കൾക്ക് സന്ദേശം