ജനത്തെ ബുദ്ധിമുട്ടിക്കരുത്; അകമ്പടി വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറച്ച് എം കെ സ്റ്റാലിന്‍

By Web TeamFirst Published Oct 10, 2021, 12:28 PM IST
Highlights

തന്‍റെ വാഹനവ്യൂഹത്തെ കടത്തിവിടാനായി ഏര്‍പ്പെടുത്തുന്ന ഗതാഗത നിയന്ത്രണങ്ങള്‍ സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടാകുമെന്ന നിരീക്ഷണത്തേത്തുടര്‍ന്നാണ് സ്റ്റാലിന്‍റെ തീരുമാനം

വീണ്ടും ജനപ്രിയ തീരുമാനവുമായി തമിഴ്നാട്(Tamilnadu) മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ (MK Stalin). മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം (vehicles in his convoy) കടന്നുപോകുമ്പോഴുണ്ടാവുന്ന ഗതാഗതക്കുരുക്കിന് (inconvenience and traffic hassles ) പരിഹാരം കാണാനായി അകമ്പടി വാഹനങ്ങളുർെ എണ്ണം വെട്ടിച്ചുരുക്കിയാണ് എം കെ സ്റ്റാലിന്‍ കയ്യടി നേടിയത്. തന്‍റെ വാഹനവ്യൂഹത്തെ കടത്തിവിടാനായി ഏര്‍പ്പെടുത്തുന്ന ഗതാഗത നിയന്ത്രണങ്ങള്‍ സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടാകുമെന്ന നിരീക്ഷണത്തേത്തുടര്‍ന്നാണ് സ്റ്റാലിന്‍റെ തീരുമാനം.

എംഎല്‍എമാര്‍ക്കുള്ള സൗജന്യ അഢംബര ശാപ്പാടും, സമ്മാനങ്ങളും നിര്‍ത്തി സ്റ്റാലിന്‍

അനാവശ്യമായി പുകഴ്ത്തി സംസാരിച്ചാൽ നടപടി; ഡിഎംകെ എംഎൽഎമാ‍ര്‍ക്ക് സ്റ്റാലിൻ്റെ താക്കീത്

നേരത്തെ പന്ത്രണ്ട് വാഹനങ്ങളുണ്ടായിരുന്നത് ആറായി വെട്ടിക്കുറയ്ക്കാനാണ് തീരുമാനം. രണ്ട് പൈലറ്റ് വാഹനവും മൂന്ന് അകമ്പടി വാഹനവും ഒരു ജാമര്‍ വാഹനവുമാകും ഇനി എം കെ സ്റ്റാലിന്‍റെ വാഹനവ്യൂഹത്തിലുണ്ടാവുക. ഇതിന് പുറമേ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനായി പൊതുജനങ്ങളുടെ വാഹനങ്ങള്‍ തടഞ്ഞുള്ള പ്രത്യേക ഗതാഗത നിയന്ത്രണങ്ങളുടെ ആവശ്യവുമില്ലെന്ന് എം കെ സ്റ്റാലിന്‍ വിശദമാക്കി. ചീഫ് സെക്രട്ടറിയുമായും മുതിര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരുമായും കഴിഞ്ഞ ദിവസം നടത്തിയ യോഗത്തിലാണ് മുഖ്യമന്ത്രി തീരുമാനം വിശദമാക്കിയത്.

കൂടുതല്‍ ജനകീയ പ്രഖ്യാപനങ്ങളുമായി ഡിഎംകെ; 4000 രൂപ ധനസഹായം തുടരുമെന്ന് എം കെ സ്റ്റാലിന്‍

ട്രാന്‍സ് വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക കൊവിഡ് സാമ്പത്തിക സഹായവുമായി തമിഴ്നാട്

നേരത്തെ സാധാരണക്കാരുടെ വാഹനം തടയരുതെന്ന് സ്റ്റാലിന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും അത് പ്രാവര്‍ത്തികമായിരുന്നില്ല. അടുത്തിടെ മദ്രാസ് ഹൈക്കോടതി ജഡ്ജ് എന്‍ ആനന്ദ് വെങ്കിടേഷ് നഗരത്തിലെ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയതിനേത്തുടര്‍ന്ന് ഹോം സെക്രട്ടറിയില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. മുപ്പതു മിനിറ്റോളമാണ് മദ്രാസ് ഹൈക്കോടതി ജഡ്ജിന് ട്രാഫിക്ക് ബ്ലോക്കില്‍ നഷ്ടമായത്. 

ക്ഷേത്രത്തിലെ ഓതുവരായി യുവതിയെ നിയമിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരെ ചുമത്തിയ കേസ് സ്റ്റാലിന്‍ സര്‍ക്കാര്‍ പിന്‍വലിച്ചു

click me!