മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ മുന്‍ സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്ന് ഡിഎംകെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. 

ചെന്നൈ: എഐഎഡിഎംകെയുടെ ഭരണത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ തമിഴ്‌നാട്ടില്‍ മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും എതിരെ ചുമത്തിയ 90 മാനനഷ്ടക്കേസുകള്‍ പിന്‍വലിക്കാന്‍ സ്റ്റാലിന്‍ സര്‍ക്കാറിന്റെ തീരുമാനം. മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ മുന്‍ സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്ന് ഡിഎംകെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.

ദ ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ, എക്കണോമിക് ടൈംസ്, ദിനമലര്‍ തുടങ്ങിയ പത്രങ്ങള്‍ക്കും ആന്ദവികടന്‍, വികടന്‍, ജൂനിയര്‍ വികടന്‍, നക്കീരന്‍ തുടങ്ങിയ മാഗസിനുകള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രധാന വാര്‍ത്താ ചാനലുകള്‍ക്കെതിരെയും കേസെടുത്തിരുന്നു. വിമര്‍ശനമുന്നയിക്കുന്ന മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും കേസ് ചുമത്തുന്നതിനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. ജയലളിതയുടെ കാലത്തായിരുന്നു കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona