തമിഴ്നാട് സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി ഗവർണർ; 'രാജ്യത്തെ ഏറ്റവും മോശം സർക്കാർ സ്കൂളുകൾ തമിഴ്നാട്ടിൽ'

Published : Apr 15, 2025, 02:33 AM IST
തമിഴ്നാട് സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി ഗവർണർ; 'രാജ്യത്തെ ഏറ്റവും മോശം സർക്കാർ സ്കൂളുകൾ തമിഴ്നാട്ടിൽ'

Synopsis

 സാമൂഹ്യ നീതിയെ പറ്റി പ്രഭാഷണം നടത്തുന്ന തമിഴ്നാട്ടിലാണ് ഏറ്റവും  ദളിത്‌ പീഡനം നടക്കുന്നതെന്നും ഗവർണർ

ചെന്നൈ: തമിഴ്നാട് സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി ഗവർണർ ആർ എൻ രവി. ഇന്ത്യയിലെ ഏറ്റവും മോശം സർക്കാർ സ്കൂളുകൾ തമിഴ്നാട്ടിലാണെന്നും ഉത്തർപ്രദേശിനേക്കാളും ബിഹാറിനെക്കാളും മോശമാണ് അവസ്ഥയെന്നും ആരോപിച്ച ഗവർണർ സംസ്ഥാനത്തെ സ്വകാര്യ സ്കൂളുകൾ ഇന്ത്യയിൽ ഒന്നാമതാണെന്നും പറഞ്ഞു. രാജ്ഭവനിലെ ഭാരതിയാർ മണ്ഡപത്തിൽ അംബേദ്കർ ജന്മവാർഷിക ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദളിത്‌ പീഡനം നടക്കുന്നത് തമിഴ്നാട്ടിലാണ്. ദളിതർക്കുള്ള പദ്ധതിയിലെ പണം വകമാറ്റി ചിലവഴിക്കുന്നു. സാമൂഹ്യനീതിയെ പറ്റി പ്രഭാഷണം നടത്തുന്നിടത്താണ് ഈ ദുരവസ്ഥ എന്നും ആർ.എൻ രവി പറ‌ഞ്ഞു. നെഹ്റുവിനെതിരായ വിമർശനങ്ങളും ഇന്ന് ഗവർണർ ഉയർത്തി. നെഹ്‌റുവിന് അംബേദ്കറോട് വെറുപ്പായിരുന്നു എന്നും അംബേദ്കരുടെ പ്രതിഭയെ നെഹ്‌റു ഭയന്നുവെന്നും അദ്ദേഹം ആരോപിച്ചു. അംബേദ്കറെ നെഹ്‌റു ലോക്സഭയിൽ പ്രവേശിപ്പിച്ചില്ല. ഭാരത രത്സ നൽകാതെ അംബേദ്കറെ അപമാനിച്ചെന്നും ആർ എൻ രവി പറഞ്ഞു.

Read also:  ഇന്ത്യൻ ചരിത്രത്തിൽ ആദ്യം, രാഷ്ട്രപതിയുടെയോ ഗവർണറുടെയോ ഒപ്പില്ലാതെ ബില്ലുകൾ നിയമമായി, ചരിത്രമെഴുതി തമിഴ്നാട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കരച്ചിൽ കേട്ടത് ക്ഷേത്ര ദർശനത്തിന് എത്തിയവർ, ഓടിച്ചെന്ന് തെരച്ചിൽ നടത്തി; ക്ഷേത്രത്തിനടുത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
7 വർഷത്തെ പ്രണയം, പ്രിയങ്കാ ഗാന്ധിയുടെ മകന്റെ വിവാഹ നിശ്ചയം കഴിഞ്ഞു, ഭാവി വധു ഫോട്ടോഗ്രാഫറും നിർമ്മാതാവും