3 വയസുള്ള അതിജീവിതയെ അധിക്ഷേപിച്ച് കളക്ടർ; പീഡിപ്പിക്കപ്പെട്ടതിൽ പഴിചാരി, പിന്നാലെ പണി, ചുമതലയിൽ നിന്ന് നീക്കി

Published : Feb 28, 2025, 09:03 PM ISTUpdated : Feb 28, 2025, 09:04 PM IST
3 വയസുള്ള അതിജീവിതയെ അധിക്ഷേപിച്ച് കളക്ടർ; പീഡിപ്പിക്കപ്പെട്ടതിൽ പഴിചാരി, പിന്നാലെ പണി, ചുമതലയിൽ നിന്ന് നീക്കി

Synopsis

തമിഴ്നാട് മയിലാടുതുറൈയിലെ അങ്കണവാടി മൂന്നു വയസുകാരി ലൈംഗികാതിക്രമത്തിനിരയായ സംഭവത്തിൽ ഞെട്ടിക്കുന്ന അധിക്ഷേപ പ്രസ്താവനയുമായി ജില്ലാ കളക്ടര്‍. മൂന്ന് വയസുകാരി ലൈംഗികാതിക്രമം നേരിട്ടത് സ്വന്തം തെറ്റ്‌ കാരണമാണെന്നാണ് ജില്ലാ കളക്ടര്‍ എപി മഹാഭാരതി അധിക്ഷേപിച്ചത്. പരാമര്‍ശം വിവാദമായതോടെ കളക്ടറെ സ്ഥാനത്തുനിന്നും മാറ്റി.

ചെന്നൈ: തമിഴ്നാട് മയിലാടുതുറൈയിലെ അങ്കണവാടി മൂന്നു വയസുകാരി ലൈംഗികാതിക്രമത്തിനിരയായ സംഭവത്തിൽ ഞെട്ടിക്കുന്ന അധിക്ഷേപ പ്രസ്താവനയുമായി ജില്ലാ കളക്ടര്‍. മൂന്ന് വയസുകാരി ലൈംഗികാതിക്രമം നേരിട്ടത് സ്വന്തം തെറ്റ്‌ കാരണമാണെന്നാണ് ജില്ലാ കളക്ടര്‍ എപി മഹാഭാരതി അധിക്ഷേപിച്ചത്. പ്രതിയായ 17കാരന്‍റെ മുഖത്ത് കുട്ടി തുപ്പിയെന്നും അതുകൊണ്ടാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് കളക്ടർ എ.പി. മഹാഭാരതി പറഞ്ഞു.ലൈംഗികാതിക്രമത്തിന് പരിഹാരം കാണുന്നതിലും നല്ലത് ഇത്തരം സംഭവങ്ങൾ  ഒഴിവാക്കുന്നതെന്നും അവര്‍ ഉപദേശിച്ചു.പോക്സോ കേസുമായി ബന്ധപ്പെട്ട ശില്പശാലയിലാണ് പരാമർശം. എന്നാൽ, പരാമര്‍ശം വിവാദമായതോടെ കളക്ടറെ സ്ഥാനത്തുനിന്നും മാറ്റി.

മയിലാടുതുറൈ ജില്ലാ കളക്ടർ എ.പി.മഹാഭാരതിയെ നീക്കി പകരം ഈറോഡ്‌ കോർപറേഷൻ കമ്മീഷണർ എച്ച്.എസ്‌. ശ്രീകാന്തിനെ പുതിയ കളക്ടറായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. മഹാഭാരതിക്ക് പകരം ചുമതല നൽകിയിട്ടില്ല. മഹാഭാരതിക്കെതിരെ ഡിഎംകെ കനിമൊഴി രംഗത്തെത്തിയതിന് പിന്നാലെയാണ് ഉത്തരവിറങ്ങിയത്. മഹാഭാരതി മനുഷ്യനാണോ എന്നാണ് കനിമൊഴി ചോദിച്ചത്. എങ്ങനെ ഇത് പൊറുക്കാനാകും എന്നും ഡിഎംകെ എംപി തുറന്നടിച്ചു. ഇക്കഴിഞ്ഞ തിങ്കളാഴ്ച ബന്ധുവിന്‍റെ കുട്ടിയുള്ള അങ്കണവാടിയിലെത്തിയ 17കാരൻ ആണ്‌ മൂന്ന് വയസുകാരിയെ പീഡിപ്പിച്ചത്. കുട്ടി അങ്കണവാടി കെട്ടിടത്തിനു പുറത്തെ ശുചിമുറിയിൽ പോയപ്പോൾ പ്രതി ഉപദ്രിവിക്കുകയിരുന്നു. സംഭവത്തെ തുടര്‍ന്ന് കുട്ടി പുതുച്ചേരി ജിപ്മറിൽ ചികിത്സയിലാണ്.

വിദ്യാർത്ഥിനിക്കുനേരെ സഹപാഠികൾ നായ്ക്കുരണ പൊടിയെറിഞ്ഞ സംഭവം; ഇടപെട്ട് വിദ്യാഭ്യാസ വകുപ്പ്, അന്വേഷണം തുടങ്ങി

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആദ്യം ചാറ്റിംഗ്, പിന്നീട് വീട്ടിലേക്ക് ക്ഷണിക്കും; രഹസ്യമായി വീഡിയോ പകർത്തി ഭീഷണി, തെലങ്കാനയിൽ ഹണിട്രാപ്പ്, ദമ്പതികൾ പിടിയിൽ
പാൽഘറിൽ സർക്കാർ മുട്ടുമടക്കി; പതിനായിരങ്ങൾ പങ്കെടുത്ത സിപിഎം മാർച്ച് വിജയം; ആവശ്യങ്ങൾ അംഗീകരിച്ചു