ടാറ്റാ സൺസ് തർക്കം മുറുകുന്നു; ചന്ദ്രശേഖരന്റെ നിയമനം ചോദ്യംചെയ്ത് നോയൽ ടാറ്റ, ടിവിഎസ് ഇടപാട് വെളിപ്പെടുത്തിയില്ലെന്നും ആരോപണം; കത്ത് നൽകി

Published : Oct 27, 2026, 11:56 AM IST
tata sons n chandrasekharan noel tata

Synopsis

സെപ്റ്റംബർ 17-ലെ യോ​ഗത്തിന്റെ അജണ്ടയിൽ ചന്ദ്രശേഖരന്റെ പുനർനിയമനം ഉൾപ്പെടുത്തിയിരുന്നില്ലെന്നാണ് നോയൽ ടാറ്റയുടെ വാദം. മാത്രമല്ല, ടാറ്റാ സൺസിന്റെ ആർട്ടിക്കിൾ 118 പ്രകാരം സെലക്ഷൻ കമ്മിറ്റി രൂപീകരിച്ചില്ലെന്നും കത്തിൽ പറയുന്നു. സെലക്ഷൻ കമ്മിറ്റി രൂപീകരിക്കണമെന്ന് കഴിഞ്ഞ ഓ​ഗസ്റ്റ് 13-ന് ആവശ്യപ്പെട്ടെങ്കിലും ഇതുണ്ടായില്ലെന്നും കത്തിലുണ്ട്.

മുംബൈ: ടാറ്റാ സൺസ് എക്സിക്യൂട്ടീവ് ചെയർമാനായി എൻ ചന്ദ്രശേഖരനെ വീണ്ടും നിയമിച്ചത് ചോദ്യംചെയ്ത് ടാറ്റാ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റ. എൻ ചന്ദ്രശേഖരനെ അഞ്ചുവർഷത്തേക്ക് കൂടി ടാറ്റാ സൺസ് എക്സിക്യൂട്ടീവ് ചെയർമാനായി നിയമിച്ചത് അസാധുവാണെന്ന് ചൂണ്ടിക്കാട്ടി ടാറ്റാ സൺസ് കമ്പനി സെക്രട്ടറി സുപ്രകാശ് മുഖോപാധ്യായ്ക്ക് നോയൽ ടാറ്റ കത്തുനൽകി. സെപ്റ്റംബർ 17-ലെ ബോർഡ് തീരുമാനം ചോദ്യംചെയ്താണ് നോയൽ ടാറ്റ എട്ടുപേജുള്ള കത്ത് കൈമാറിയത്.

സെപ്റ്റംബർ 17-ന് ചേർന്ന ബോർഡ് യോ​ഗത്തിലാണ് എൻ ചന്ദ്രശേഖരനെ അടുത്ത അഞ്ചുവർഷത്തേക്ക് കൂടി എക്സിക്യുട്ടീവ് ചെയർമാനായി നിയമിക്കാൻ തീരുമാനമെടുത്തത്. ടാറ്റാ സൺസ് ബോർഡിലെ നാല് ഡയറക്ടർമാരും ചന്ദ്രശേഖരന്റെ നിയമനത്തെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു. എന്നാൽ, ടാറ്റാ സൺസിൽ 66% ഓഹരിയുള്ള ടാറ്റാ ട്രസ്റ്റിന്റെ ചെയർമാൻ നോയൽ ടാറ്റ മാത്രം ബോർഡ് യോ​ഗത്തിലെ ഈ തീരുമാനത്തെ എതിർത്തു. തുടർന്ന് ഒന്നിനെതിരേ നാലുവോട്ടുകൾക്കാണ് എൻ ചന്ദ്രശേഖരനെ നിയമിക്കാനുള്ള പ്രമേയം യോ​ഗത്തിൽ പാസായത്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

അതേസമയം, സെപ്റ്റംബർ 17-ലെ യോ​ഗത്തിന്റെ അജണ്ടയിൽ ചന്ദ്രശേഖരന്റെ പുനർനിയമനം ഉൾപ്പെടുത്തിയിരുന്നില്ലെന്നാണ് നോയൽ ടാറ്റയുടെ വാദം. മാത്രമല്ല, ടാറ്റാ സൺസിന്റെ ആർട്ടിക്കിൾ 118 പ്രകാരം സെലക്ഷൻ കമ്മിറ്റി രൂപീകരിച്ചില്ലെന്നും കത്തിൽ പറയുന്നു. എക്സിക്യുട്ടീവ് ചെയർമാനെ തെരഞ്ഞെടുക്കാനായുള്ള സെലക്ഷൻ കമ്മിറ്റി രൂപീകരിക്കണമെന്ന് കഴിഞ്ഞ ഓ​ഗസ്റ്റ് 13-ന് ആവശ്യപ്പെട്ടെങ്കിലും ഇതുണ്ടായില്ലെന്നും കത്തിലുണ്ട്.

ഇതിനുപുറമേ ടിവിഎസ് മോട്ടോർ കമ്പനിയും ഹാന്നോ വൺ വെയർ​ഹൗസിങ് കമ്പനിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ ബോർഡിന് മുന്നിൽ വെളിപ്പെടുത്തിയിരുന്നില്ലെന്നും നോയൽ ടാറ്റ കത്തിൽ ആരോപിക്കുന്നുണ്ട്. ചന്ദ്രശേഖരന്റെ ഭാര്യ ലളിതയും മകൻ പ്രണവും ഡയറക്ടർമാരായുള്ള കമ്പനിയാണ് ഹാന്നോ വൺ വെയർഹൗസിങ്. ഈ കമ്പനിക്ക് ടിവിഎസ് മോട്ടോർ കമ്പനി തമിഴ്നാട്ടിലെ ഹൊസൂരിലുള്ള 17.41 ഏക്കർ ഭൂമി 29 വർഷത്തിന് പാട്ടത്തിന് നൽകിയിരുന്നു. ഇവിടെ ടിവിഎസ് കമ്പനിക്കായുള്ള നിർമാണപദ്ധതികളാണ് ഹാന്നോ വൺ നടത്തുന്നത്. ഏകദേശം 106 കോടി രൂപയുടെ പദ്ധതിയാണിത്. ഇതിന്റെ ഭാ​ഗമായി 27 കോടി രൂപ ടിവിഎസ് മോട്ടോർ കമ്പനി ഹാന്നോ വണ്ണിന് നൽകി. ഇതിനൊപ്പം മൈസൂരുവിലെ ടിവിഎസ് ഫാക്ടറിക്ക് സമീപം 330 കോടി രൂപയുടെ പദ്ധതിയും ഹാന്നോ വൺ ഏറ്റെടുത്തിട്ടുണ്ട്. ചന്ദ്രശേഖരന്റെ കുടുംബാം​ഗങ്ങൾ ഹാന്നോ വൺ കമ്പനിയുടെ ഡയറക്ടർമാരായതിനാൽ ഈ ഇടപാടുകൾക്ക് അദ്ദേഹത്തിന്റെ പുനർനിയമനവുമായി പ്രാധാന്യമുണ്ടെന്നും എന്നാൽ ഇതേക്കുറിച്ച് വെളിപ്പെടുത്തിയില്ലെന്നുമാണ് നോയൽ ടാറ്റയുടെ ആരോപണം.

ഈ ഇടപാടുകൾ വെളിപ്പെടുത്താതെ ടിവിഎസ് മോട്ടോർ ചെയർമാൻ എമരിറ്റസും ടാറ്റാ സൺസ് ഡയറക്ടറുമായ വേണു ശ്രീനിവാസൻ ചന്ദ്രശേഖരന്റെ നിയമനവുമായി ബന്ധപ്പെട്ട നടപടികളിൽ പങ്കെടുത്തതും നോയൽ ടാറ്റാ ചോദ്യംചെയ്തു. ടിവിഎസ് മോട്ടോർ കമ്പനിയുമായുള്ള ഹാന്നോ വണ്ണിന്റെ ഇടപാടുകൾ വോട്ടെടുപ്പിന് മുൻപ് വേണു ശ്രീനിവാസൻ വെളിപ്പെടുത്തണമായിരുന്നു. എന്നാൽ, ഇക്കാര്യം വെളിപ്പെടുത്താതെയാണ് ചന്ദ്രശേഖരനെ നിയമിക്കാൻ അനുകൂലമായി അദ്ദേഹം വോട്ട് ചെയ്തതെന്നും നോയൽ ടാറ്റയുടെ കത്തിലുണ്ട്. സെപ്റ്റംബർ 17-ന് നടന്ന ബോർഡ് യോ​ഗത്തിന്റെ രേഖകൾ, വോട്ടെടുപ്പിന്റെ വിശദാംശങ്ങൾ തുടങ്ങിയവ നൽകണമെന്നും നോയൽ ടാറ്റ കമ്പനി സെക്രട്ടറിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അർണബ് ചുഴലിക്കാറ്റ്: പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു, സംഭവം ആന്ധ്രയിൽ
സോഷ്യൽ മീഡിയയിൽ 21 ലക്ഷം ഫോളോവേഴ്‌സ്; പക്ഷേ ഇൻഫ്ലുവൻസർക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ലഭിച്ചത് വെറും 33 വോട്ട്!