മദ്യത്തിന് പ്രത്യേക നികുതി; ദില്ലി സർക്കാരിന്‍റെ നികുതി വരുമാനത്തില്‍ വര്‍ധനവ്

By Web TeamFirst Published May 23, 2020, 1:25 PM IST
Highlights

 മെയ് ആദ്യം മുതലാണ് ദില്ലിയില്‍ മദ്യത്തിന് സർക്കാർ 70 ശതമാനം നികുതി ഏർപ്പെടുത്തിയത്. 

ദില്ലി: മദ്യത്തിന് പ്രത്യേക നികുതി ഏർപ്പെടുത്തിയതോടെ ദില്ലി സർക്കാരിന്‍റെ നികുതി വരുമാനത്തില്‍ 100 കോടി രൂപയുടെ വർധന. പ്രത്യേക കൊവിഡ് നികുതി ഏർപ്പെടുത്തി രണ്ടാഴ്‍ച്ചക്കിടെയാണ് 100 കോടി രൂപയുടെ അധിക വരുമാനം കിട്ടിയത്. മെയ് ആദ്യം മുതലാണ് ദില്ലിയില്‍ മദ്യത്തിന് സർക്കാർ 70 ശതമാനം നികുതി ഏർപ്പെടുത്തിയത്. 

മദ്യത്തിന് പുറമെ പെട്രോളിനും ഡീസലിനുമുള്ള നികുതി സംസ്ഥാന സർക്കാർ മുപ്പത് ശതമാനമാക്കി കൂട്ടിയിരുന്നു. ഇതോടെ ഏപ്രില്‍ മാസത്തില്‍ 323 കോടി രൂപ നികുതി വരുമാനം നേടിയിടത്ത് മെയില്‍ ആദ്യ മൂന്നാഴ്ച പിന്നിട്ടപ്പോൾ തന്നെ 600 കോടി രൂപയായി വരുമാനം ഉയർന്നു. സർക്കാർ മദ്യശാലകൾക്ക് പുറമേ ശനിയാഴ്ച മുതല്‍ 66 സ്വകാര്യ മദ്യശാലകൾക്ക് കൂടി തുറന്ന് പ്രവർത്തിക്കാന്‍ ദില്ലി സർക്കാർ അനുമതി നല്‍കിയിട്ടുണ്ട്.

click me!