ബെംഗ്ളൂരു വിമാനത്താവളത്തിൽ സുരക്ഷാ വീഴ്ച; ടാക്സി ഡ്രൈവർമാർക്ക് കുത്തേറ്റു, വടിവാളുമായി വിവിഐപി മേഖലയിലേക്ക് ഓടിക്കയറിയ യുവാവ് പിടിയിൽ

Published : Nov 18, 2025, 10:01 AM IST
taxi driver attack

Synopsis

രണ്ട് ടാക്സി ഡ്രൈവർമാരെ കത്തി ഉപയോഗിച്ച് ആക്രമിച്ച യുവാവ് വടിവാളുമായി വിവിഐപി മേഖലയിലേക്ക് ഓടിക്കയറുകയും ചെയ്തു. കേസിൽ ടാക്സി ഡ്രൈവർ സുഹൈൽ അറസ്റ്റിലായി. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്.

ബെംഗ്ളൂരു : ബെംഗ്ളൂരു വിമാനത്താവളത്തിൽ സുരക്ഷാ വീഴ്ച. ടെർമിനൽ 1-ലെ വിവിഐപി പിക്കപ്പ് പോയിന്റിന് സമീപം ടാക്സി ഡ്രൈവർമാർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് വടിവാൾ വീശി യുവാവിന്റെ പരാക്രമം. രണ്ട് ടാക്സി ഡ്രൈവർമാരെ കത്തി ഉപയോഗിച്ച് ആക്രമിച്ച യുവാവ് വടിവാളുമായി വിവിഐപി മേഖലയിലേക്ക് ഓടിക്കയറുകയും ചെയ്തു. കേസിൽ ടാക്സി ഡ്രൈവർ സുഹൈൽ അറസ്റ്റിലായി. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്. ജയനഗർ സ്വദേശിയാണ് സുഹൈൽ. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വടിവാളുമായി വിവിഐപി മേഖലയിലേക്ക് ഓടിക്കയറിയ ഇയാളെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ ചേർന്നാണ് കീഴടക്കിയത്. ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥനും പരിക്കേറ്റു. 

 

 

PREV
Read more Articles on
click me!

Recommended Stories

പറക്കാതെ വിമാനങ്ങൾ, പതറി യാത്രക്കാർ; എന്താണ് ഇൻഡി​ഗോയിൽ സംഭവിക്കുന്നത്?
ഉത്തര്‍പ്രദേശ് പാഠ്യപദ്ധതിയിൽ ഇനി മലയാളവും! പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്