നാസിക്ക് ടിസിഎസ് വിവാദം; പ്രതിയായ ഷാഫി ഷെയ്ക്കിന് ജയിലിൽ മര്‍ദനം, ബിപിഒ സെന്‍ററിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു

Published : Apr 16, 2026, 06:05 PM IST
nashik tcs

Synopsis

മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ ബിപിഒ സെന്‍ററിന്‍റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. ലൈംഗിക ചൂഷണത്തെയും നിർബന്ധിത മതപരിവർത്തനത്തെയും കുറിച്ചുള്ള ആരോപണങ്ങളേ തുടർന്നാണ് നടപടി. ഇതിനിടെ കേസിൽ പ്രതിയായ ഷാഫി ഷെയ്ക്കിന് ജയിൽ മര്‍ദനമേറ്റതായി പരാതി ഉയര്‍ന്നു

ദില്ലി: മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ ബിപിഒ സെന്‍ററിന്‍റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. ലൈംഗിക ചൂഷണത്തെയും നിർബന്ധിത മതപരിവർത്തനത്തെയും കുറിച്ചുള്ള ആരോപണങ്ങളേ തുടർന്നാണ് നടപടി. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് ജീവനക്കാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ലൈംഗികാതിക്രമ പരാതികൾക്ക് പിന്നാലെ വലിയ പ്രതിഷേധങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഓഫീസ് താൽക്കാലികമായി അടച്ചിടാൻ കമ്പനി തീരുമാനിച്ചത്. 

സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ടിസിഎസ് റാക്കറ്റുമായി ബന്ധപ്പെട്ട് അന്വേഷണ വിവരങ്ങൾ എൻഐഎ, എടിഎസ് എന്നിവർക്ക് കൈമാറി എന്ന് നാസിക് എസ് പി പറഞ്ഞു. റാക്കറ്റിന് പുറത്തുനിന്നുള്ളവരുടെ സഹായം ലഭിച്ചു എന്നാണ് കണ്ടെത്തൽ . ഒളിവിലുള്ള നിദ ഖാന് ചെങ്കോട്ട കേസിലെ പ്രതിയുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനിടെ സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി എത്തി. അതേസമയം, കേസിൽ പ്രതിയായ ഷാഫി ഷെയ്ക്കിന് ജയിൽ മര്‍ദനമേറ്റതായി പരാതി ഉയര്‍ന്നു. സഹതടവുകാര്‍ ഷാഫി ഷെയ്ക്കിനെ ആക്രമിച്ചെന്നാണ് പരാതി.കോടതിയിലാണ് ഈക്കാര്യം അറിയിച്ചത്. പ്രതിയായ ഷാഫി ഷെയ്ക്കിനെ ഈ മാസം 18വരെ കോടതി കസ്റ്റഡിയിൽ വിട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഡീലിമിറ്റേഷൻ നടപ്പായാൽ കേരളത്തിൽ എത്ര മണ്ഡലങ്ങൾ വർധിക്കും, അതിൽ എത്ര വനിതാ എംപിമാരുണ്ടാകും? -ബിജെപി എംപിയുടെ വിശദീകരണമിങ്ങനെ
ബിജെപിയുടെ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്ത 5 കോൺഗ്രസ് എംഎൽഎമാർക്കെതിരെ നടപടി; പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻ്റ് ചെയ്ത് ഹരിയാന പിസിസി അധ്യക്ഷൻ