'നവരാത്രി ആഘോഷത്തിന് പകരം ഭരണഘടന വായിക്കൂ' എന്ന് പോസ്റ്റ്, പിന്നാലെ പ്രതിഷേധം, അധ്യാപകനെ പുറത്താക്കി

By Web TeamFirst Published Oct 2, 2022, 10:06 AM IST
Highlights

നവരാത്രി ആഘോഷത്തിന്റെ ഭാഗമായി സ്ത്രീകൾ ഒമ്പത് ദിവസത്തെ വ്രതം എടുക്കുന്നതിന് പകരം ആ ദിവസങ്ങളിൽ ഇന്ത്യൻ ഭരണഘടന വായിക്കണം എന്നായിരുന്നു അധ്യാപകന്റെ പോസ്റ്റ്

വാരണസി (ഉത്തര്‍പ്രദേശ്) : നവരാത്രി ആഘോഷത്തെ സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിനൊടുവിൽ സര്‍വ്വകലാശാലയിലെ ഗസ്റ്റ് ലക്ചറിനെ പുറത്താക്കി. വാരണസിയിലെ മാഹാത്മാ ഗാന്ധി കാശി വിദ്യാപീഠ് സര്‍വ്വകലാശാലയിലെ ഗസ്റ്റ് ലക്ചറെയാണ് പുറത്താക്കിയത്.

നവരാത്രി ആഘോഷത്തിന്റെ ഭാഗമായി സ്ത്രീകൾ ഒമ്പത് ദിവസത്തെ വ്രതം എടുക്കുന്നതിന് പകരം ആ ദിവസങ്ങളിൽ ഇന്ത്യൻ ഭരണഘടന വായിക്കണം എന്നാണ് അധ്യാപകനായ മിതിലേഷ് ഗൗതം ഫേസ്ബുക്കിഷ പോസ്റ്റ് ചെയ്തത്. ഇതിനെതിരെ സര്‍വ്വകലാശാലയിലെ ഒരു പറ്റം വിദ്യാര്‍ത്ഥികൾ പ്രതിഷേധിക്കുകയായിരുന്നു. 

സെപ്തംബര്‍ 29 ന് കോളേജ് അധിക‍ൃതര്‍ക്ക് ഗൗതമിനെതിരെ പരാതി ലഭിച്ചു. ഫേസ്ബുക്ക് പോസ്റ്റ് മത വികാരം വ്രണപ്പെടുത്തിയെന്നാണ് സംഭവത്തെ കുറിച്ച് സര്‍വ്വകലാശാല രജിസ്ട്രാര്‍ പ്രതികരിച്ചത്. കുട്ടികളുടെ പ്രതിഷേധത്തോടെ സര്‍വ്വകലാശാല പരിസരം അലങ്കോലമാക്കിയെന്നും പരീക്ഷകളും പ്രവേശനവുമടക്കമുള്ള കാര്യങ്ങൾ നിര്‍ത്തിവെക്കേണ്ടി വന്നുവെന്നും അദ്ദേഹം ആരോപിച്ചു. 

പരാതിക്ക് പിന്നാലെ അധ്യാപകനെ സര്‍വ്വകലാശാലയിൽ കയറുന്നത് വിലക്കുകയും ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു. അതേസമയം അധ്യാപകനെ പിന്തുണയ്ക്കുന്ന വിദ്യാര്‍ത്ഥികൾ അദ്ദേഹത്തെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂണിവേഴ്സിറ്റി അധികൃതര്‍ക്ക് അപേക്ഷ നൽകിയിട്ടുണ്ട്. അപേക്ഷ പരിശോധിക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ് ഇപ്പോൾ. 

Read More : എട്ടുകോടിയുടെ നോട്ടുകളും സ്വര്‍ണാഭരണങ്ങളും, നവരാത്രിക്ക് ഈ ക്ഷേത്രം അലങ്കരിച്ചതിങ്ങനെ!

കന്നിമാസത്തിലെ വെളുത്ത പക്ഷ പ്രഥമ ദിനം മുതല്‍ ഒന്‍പത് ദിനങ്ങളില്‍ ആയിട്ടാണ് നവ രാത്രി മഹോത്സവം കൊണ്ടാടുന്നത്. നവരാത്രി ആഘോഷിക്കുന്ന ഒന്‍പത് ദിനങ്ങളില്‍ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാര്‍വതിയായും  അടുത്ത മൂന്ന് ദിനങ്ങളില്‍ ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിനങ്ങളില്‍ സരസ്വതിയായും സങ്കല്‍പിച്ചാരാധിക്കുന്നു.കന്നിമാസത്തിലെ വെളുത്ത പക്ഷ പ്രഥമ ദിനം മുതല്‍ ഒന്‍പത് ദിനങ്ങളില്‍ ആയിട്ടാണ് നവ രാത്രി മഹോത്സവം കൊണ്ടാടുന്നത്. നവരാത്രി ആഘോഷിക്കുന്ന ഒന്‍പത് ദിനങ്ങളില്‍ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാര്‍വതിയായും അടുത്ത മൂന്ന് ദിനങ്ങളില്‍ ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിനങ്ങളില്‍ സരസ്വതിയായും സങ്കല്‍പിച്ചാരാധിക്കുന്നു.

click me!