'യാത്രക്കായി ട്രാക്ടർ ഉപയോ​ഗിക്കരുത്'; ജനങ്ങളോടഭ്യർഥിച്ച് ‌‌യോ​ഗി ആദിത്യനാഥ്

By Web TeamFirst Published Oct 2, 2022, 7:45 AM IST
Highlights

കഴിഞ്ഞ ദിവസം 50ഓളം പേരുമായി പേരുമായി ഉന്നാവോയിലെ ചന്ദ്രികാദേവി ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന ട്രാക്ടർ കാൺപൂരിലെ ഘതംപൂർ മേഖലയിൽ കുളത്തിലേക്ക് മറിഞ്ഞ് 26 പേർ കൊല്ലപ്പെട്ടിരുന്നു.

കാൺപുർ: ഉത്തർപ്രദേശിലെ കാൺപൂരിൽ തീർഥാടകരുമായി സഞ്ചരിച്ച ട്രാക്ടർ - ട്രോളി കുളത്തിലേക്ക് മറിഞ്ഞ് സ്ത്രീകളും കുട്ടികളുമടക്കം 27 പേർ മരിച്ചതിന് പിന്നാലെ, ‌ട്രാക്ടർ യാത്രക്കായി ഉപയോ​ഗിക്കരുതെന്ന് ജനങ്ങളോടഭ്യർഥിച്ച് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. കാർഷിക ജോലികൾക്കും സാധനങ്ങൾ കൊണ്ടുപോകുന്നതിനുമാണ് ട്രാക്ടർ ഉപയോഗിക്കുകയെന്നും ആളുകൾക്ക് സഞ്ചരിക്കാൻ ഉപയോ​ഗിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കാൺപൂരിലെ റോഡപകടം ഹൃദയഭേദകമായ സംഭവമാണ്. ജില്ലാ മജിസ്‌ട്രേറ്റും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ഉടൻ സംഭവസ്ഥലത്തെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേ​ഗത്തിൽ ചെയ്യാനും പരിക്കേറ്റവർക്ക് ശരിയായ ചികിത്സ ലഭ്യമാക്കാനും നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം 50ഓളം പേരുമായി പേരുമായി ഉന്നാവോയിലെ ചന്ദ്രികാദേവി ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന ട്രാക്ടർ കാൺപൂരിലെ ഘതംപൂർ മേഖലയിൽ കുളത്തിലേക്ക് മറിഞ്ഞ് 27 പേർ കൊല്ലപ്പെട്ടിരുന്നു. കുട്ടിയുടെ മുടി മുറിക്കൽ ചടങ്ങിന് പോയവരാണ് അപകടത്തിൽപ്പെട്ടത്.  സ്ത്രീകളും കുട്ടികളുമാണ് അപകടത്തിൽപ്പെട്ടവരിൽ കൂടുതൽ. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം ന‌ത്തിയത്. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനമറിയിക്കുകയും മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തു. പരിക്കേറ്റവർക്ക് 50,000 രൂപ വീതം ധനസഹായം നൽകും.

കാൺപൂരിൽ ട്രാക്ടർ മറിഞ്ഞ് 26 മരണം,മരിച്ചവരുടെ കുടുംബത്തിന് 2ലക്ഷം ധനസഹായം

മുഖ്യമന്ത്രി യോഗി ആദിത്യനാഥും അനുശോചനം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ മുതിർന്ന മന്ത്രിമാരായ രാകേഷ് സച്ചനെയും അജിത് പാലിനെയും സംഭവസ്ഥലത്തേക്ക് അയച്ചു. രക്ഷാപ്രവർത്തനം മുഖ്യമന്ത്രി നിരീക്ഷിക്കുന്നുണ്ടെന്ന് സർക്കാർ വക്താവ് ലഖ്‌നൗവിൽ പറഞ്ഞു. അപകട കാരണം കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു. 

click me!