അക്കൗണ്ട് ഉടമ അറിയാതെ 56 ഇടപാടുകൾ; ടെക്കിക്ക് നഷ്ടമായത് മൂന്നരലക്ഷം രൂപ

By Web TeamFirst Published Nov 5, 2019, 6:21 PM IST
Highlights

ദീപാവലിക്ക് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് അക്കൗണ്ടിൽ നിന്ന് തുക നഷ്ടമായത്. വിദേശത്തു നിന്നാണ് ഇടപാടുകൾ നടന്നിരിക്കുന്നത്. ഒടിപി ആവശ്യപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള കോളോ സന്ദേശങ്ങളോ ലഭിച്ചിട്ടില്ലെന്ന് യുവതിയുടെ ഭർത്താവ് പറയുന്നു. 

മുംബൈ: ബാങ്ക് അക്കൗണ്ട് ഉടമ അറിയാതെ നടന്ന 56 ഇടപാടുകളില്‍ നഷ്ടമായത് മൂന്നരലക്ഷം രൂപ. മുംബൈ സ്വദേശിയായ ടെക്കിയായ യുവതിയുടെ അക്കൗണ്ടിൽ നിന്നാണ് ഇത്രയും രൂപ നഷ്ടമായത്. സംഭവത്തെ തുടർന്ന് കഞ്ജുര്‍മാര്‍ഗ് പൊലീസില്‍ യുവതി പരാതി നൽകി. ഇടപാടുകള്‍ നടന്നിരിക്കുന്നത് വിദേശത്തു നിന്നാണെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.

ദീപാവലിക്ക് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് അക്കൗണ്ടിൽ നിന്ന് തുക നഷ്ടമായത്. വിദേശത്തു നിന്നാണ് ഇടപാടുകൾ നടന്നിരിക്കുന്നത്. ഒടിപി ആവശ്യപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള കോളോ സന്ദേശങ്ങളോ ലഭിച്ചിട്ടില്ലെന്ന് യുവതിയുടെ ഭർത്താവ് പറയുന്നു. വിദേശത്ത് ഇതിനു മുമ്പ് ഒരു രീതിയിലും കാര്‍ഡ് ഉപയോഗിച്ചിട്ടില്ല. അടുത്തിടെ കുട്ടികൾക്കുള്ള സാധനങ്ങൾ വാങ്ങുന്നതിന് വേണ്ടി ഓൺലൈൻ വെബ്സൈറ്റുകൾ ഉപയോ​ഗിച്ചിരുന്നതായും അവർ വ്യക്തമാക്കി.

ഒക്ടോബര്‍ 22 ന് പുലര്‍ച്ചെ 2.30 യ്ക്ക് ഒരു കോള്‍ വന്നു. അതില്‍ കാര്‍ഡ് ഉപയോഗിച്ച് നടന്ന ഇടപാടുകളെ കുറിച്ചും കസ്റ്റമര്‍ കെയറിലേക്ക് വിളിക്കാനും ആവശ്യപ്പെട്ടു. ഉടൻ തന്നെ യുവതി കസ്റ്റമർ കെയറിൽ വിളിക്കുകയും പിന്നാലെ കാര്‍ഡ് ബ്ലോക്ക് ചെയ്യുകയും ചെയ്തു.
 
അതേസമയം, ഈയടുത്ത് 1.3 മില്ല്യണ്‍ കാര്‍ഡുകള്‍ ചോര്‍ന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നുവെന്ന് സൈബര്‍ വിദഗ്ധന്‍ വിക്കി ഷാ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. ആര്‍ബിഐ മാനദണ്ഡം അനുസരിച്ച് ഇടപാടുകള്‍ വിദേശത്തു വച്ച് നടന്നിട്ടുണ്ടെങ്കില്‍ അക്കൗണ്ട് ഉടമയ്ക്ക് തുക പത്ത് ദിവസത്തിനുള്ളില്‍ തിരികെ നല്‍കുന്നതാണെന്നും വിക്കി ഷാ കൂട്ടിച്ചേർത്തു.
 

click me!