
ദില്ലി:ദില്ലി മെട്രോ ട്രെയിനിൽ (Delhi Metro) നിന്ന് തീയും പുകയും ഉയർന്നത് പരിഭ്രാന്തിക്ക് ഇടയാക്കി. മെട്രോ ട്രെയിനിന്‍റെ മുൻഭാഗത്തെ ബോഗിയിൽ നിന്നാണ് പുക ഉയർന്നത്. തീയും പുകയും ഉയർന്നതോടെ യാത്രക്കാർ പരിഭ്രാന്തിയിലായി. എന്നാൽ യാത്രക്കാരെ മെട്രോട്രെയിനിൽ നിന്നും ഒഴിപ്പിച്ചതോടെ പരിഭ്രാന്തിക്ക് ശമനമായി. യമുന ബാങ്ക് സ്റ്റേഷനടുത്തു വച്ചായിരുന്നു മെട്രോ ട്രെയിനിൽ നിന്ന് തീയും പുകയും ഉയർന്നത്. ഇതോടെ ബ്ലൂലൈനിൽ സർവീസിൽ മെട്രോ ഗതാഗതം തടസ്സപ്പെട്ടു. മെട്രോ ട്രെയിനിൽ നിന്ന് തീയും പുകയും ഉയർന്നത് സാങ്കേതിക പ്രശ്നമെന്നാണ് അധികൃതർ നൽകിയ വിശദീകരണം.
മെട്രോ സ്റ്റേഷനില്‍ അപരിചിതന്‍റെ നഗ്നതാപ്രദര്‍ശനം; ദുരനുഭവം പങ്കിട്ട് യുവതി
അതേസമയം കഴിഞ്ഞ ദിവസം ദില്ലി മെട്രോ സ്റ്റേഷനിൽ അപരിചിതന്‍റെ നഗ്നതാപ്രദര്‍ശനവുമായി ബന്ധപ്പെട്ട ദുരനുഭവം പങ്കുവച്ച യുവതിയുടെ കുറിപ്പ് വലിയ തോതിൽ ചർച്ചയിയിരുന്നു. മെട്രോ സ്റ്റേഷനില്‍ വച്ചുണ്ടായ ദുരനുഭവം അദ്വൈത കപൂര്‍ എന്ന യുവതിയാണ് ട്വിറ്ററില്‍ പങ്കുവച്ചത്. എന്തുകൊണ്ടും സമൂഹത്തിൽ നിന്ന് തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഉറച്ചുപറയാൻ സ്ത്രീകളെ പ്രേരിപ്പിക്കുന്നൊരു അനുഭവക്കുറിപ്പായിരുന്നു അദ്വൈതയുടേത്. മെട്രോയില്‍ യാത്ര ചെയ്തുകൊണ്ടിരിക്കെ അപരിചിതനായ ഒരാള്‍ തനിക്കരികിലേക്ക് വരികയും അയാള്‍ ഒരു വിലാസത്തെ കുറിച്ച് ചോദിക്കുകയും ചെയ്തതായി അദ്വൈത പറയുന്നു. ഇതിന് ശേഷം ജോര്‍ ബാഗ് സ്റ്റേഷനിലിറങ്ങി, ഓണ്‍ലൈനായി വാഹനം ബുക്ക് ചെയ്ത ശേഷം അത് വരാനായി കാത്തിരിക്കുമ്പോള്‍ ഇതേ ആള്‍ വീണ്ടും തനിക്കരികില്‍ വരികയും വസ്ത്രമഴിച്ച് നഗ്നതാപ്രദര്‍ശനം നടത്തുകയും ചെയ്യുകയായിരുന്നുവെന്ന് ഇവര്‍ വ്യക്തമാക്കിയിരുന്നു.
താന്‍ ഓടിച്ചെന്ന് സഹായമഭ്യര്‍ത്ഥിച്ച പൊലീസുകാരന്‍ തന്നെ സഹായിച്ചില്ലെന്നും ഇതിന് പകരം മുകള്‍നിലയിലുള്ള മറ്റ് പൊലീസുകാരോട് ഇക്കാര്യം ചെന്ന് അറിയിക്കാനാണ് പറഞ്ഞതെന്നും ഇവര്‍ പറയുന്നു. അങ്ങനെ അല്‍പം ബുദ്ധിമുട്ടിയാണെങ്കിലും മുകളില്‍ ചെന്ന് പൊലീസുകാരോട് കാര്യം ധരിപ്പിച്ച് സിസിടിവി ദൃശ്യങ്ങള്‍ കാണിച്ചാള്‍ പ്രതിയെ തിരിച്ചറിയാമെന്നും അറിയിച്ചു. സിസിടിവി ദൃശ്യത്തില്‍ ആളെ തിരിച്ചറിഞ്ഞെങ്കിലും അയാള്‍ മെട്രോയില്‍ കയറി മറ്റെങ്ങോട്ടോ പോകുന്നതാണ് ഒടുവില്‍ കാണാനായത്.
ക്ലിഫ് ഹൗസ് മാർച്ചും സംഘർഷവും പിണറായി വിജയൻ സംവിധാനം ചെയ്ത തെരുവ് നാടകമെന്ന് പി സി ജോർജ്