
ദില്ലി: ഹിന്ദു ദൈവങ്ങളെ പോലെ വേഷം ധരിച്ച് നടന്ന് ശ്രദ്ധ നേടിയ ആളാണ് ആർജെഡി നേതാവും മന്ത്രിയും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജ് പ്രതാപ് യാദവ്. ഭഗവാൻ കൃഷ്ണനെ സ്വപ്നം കണ്ടുണർന്നു എന്ന തരത്തിൽ ട്വിറ്ററിൽ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ തേജ് പ്രതാപ് യാദവ്. ശ്രീകൃഷ്ണൻ വിശ്വരൂപത്തിൽ തനിക്ക് ദർശനം നൽകിയെന്നാണ് തേജ്പ്രതാപിന്റെ അവകാശവാദം.
"വിശ്വരൂപത്തിലാണ് ഞാൻ അങ്ങയെ കാണുന്നത്. കീരീടധാരിയായി, ശംഖുചക്രഗദാധാരിയായി ലോകമെങ്ങും വെളിച്ചം വിതറുന്ന വിധത്തിൽ" തേജ് പ്രതാപ് പറയുന്നു. അദ്ദേഹം കിടന്നുറങ്ങുന്നതാണ് വീഡിയോയിലുള്ളത്. മഹാഭാരത യുദ്ധവും ഭഗവാൻ കൃഷ്ണനെയും അദ്ദേഹം സ്വപ്നത്തിൽ കാണുന്നു. സ്വപ്നം കാണുന്നതോടെ തേജ്പ്രതാപ് ഉറക്കത്തിൽ നിന്ന് ഞെട്ടിയുണരുന്നതും വീഡിയോയിലുണ്ട്.
ഇതാദ്യമായല്ല സ്വപ്നങ്ങളുടെ പേരിൽ തേജ് പ്രതാപ് അണികളെ ആകർഷിക്കാൻ ശ്രമം നടത്തുന്നത്. ഫെ്ബരുവരി 22ന് അദ്ദേഹം പട്നയിലുള്ള സെക്രട്ടേറിയറ്റിലേക്ക് സൈക്കിളിൽ പോയിരുന്നു. അന്തരിച്ച സമാജ് നാദി പാർട്ടി നേതാവ് മുലായം സിങ് യാദവിനെ സ്വപ്നത്തിൽ കണ്ടെന്നും അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സൈക്കിൾ യാത്രയെന്നുമാണ് അന്ന് തേജ് പ്രതാപ് പറഞ്ഞത്. ശ്രീകൃഷ്ണനായി വേഷം ധരിച്ച് പ്രത്യക്ഷപ്പെടുന്നതിലൂടെ വാർത്തിയിലിടം പിടിച്ചയാളാണ് തേജ് പ്രതാപ്. സഹോദനും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെ അർജുനൻ എന്നും തന്നെ കൃഷ്ണൻ എന്നുമാണ് തേജ് പ്രതാപ് വിശേഷിപ്പിക്കുന്നത്. പട്നയിലെ ശിവക്ഷേത്രത്തിൽ അദ്ദേഹം ശിവനെപ്പോലെ വേഷം ധരിച്ച് പ്രാർഥിക്കാൻ പോയ സംഭവവും ഉണ്ടായിട്ടുണ്ട്.
Read Also: 'ഞാനും മോദി ആണ്, രാഹുലിന്റെ പരാമർശം അപമാനമായിരുന്നു'; കോടതിവിധിയിൽ പ്രതികരിച്ച് ബിജെപി എംപി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam