തേ​ജ് പ്ര​താ​പ് യാ​ദ​വ് ആ​ര്‍​ജെ​ഡി വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു

Published : Mar 28, 2019, 09:58 PM ISTUpdated : Mar 28, 2019, 09:59 PM IST
തേ​ജ് പ്ര​താ​പ് യാ​ദ​വ് ആ​ര്‍​ജെ​ഡി വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു

Synopsis

'താ​ന്‍ നി​ഷ്‌​ക​ള​ങ്ക​നാ​ണെ​ന്ന് കരുതിയവർക്ക് തെ​റ്റി. താ​ന്‍ നി​ഷ്‌​ക​ള​ങ്ക​നാ​ണെ​ന്ന് ആരാണോ കരുതുന്നവർ അവരാണ് നിഷ്കളങ്കർ. എല്ലാവരുടേയും     നി​ല ത​നി​ക്ക് അ​റി​യാ​മെ​ന്നും', തേ​ജ് പ്ര​താപ് ട്വീ​റ്റ് ചെ​യ്തു. 

പാ​റ്റ്ന: ബിഹാർ മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ മൂത്ത മകനും ആർജെഡി നേതാവുമായ തേജ് പ്രതാപ് യാദവ് ആ​ര്‍​ജെ​ഡി വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​യു​ടെ അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു. തേ​ജ് പ്ര​താപ് ത​ന്നെ​യാ​ണ് ട്വി​റ്റ​റി​ലൂ​ടെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ആ​രു​ടേ​യും പേ​രെ​ടു​ത്ത് പ​റ​യാ​തെ ട്വീറ്റിൽ അദ്ദേഹം വി​മ​ര്‍​ശ​ന​വും ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. 

'താ​ന്‍ നി​ഷ്‌​ക​ള​ങ്ക​നാ​ണെ​ന്ന് കരുതിയവർക്ക് തെ​റ്റി. താ​ന്‍ നി​ഷ്‌​ക​ള​ങ്ക​നാ​ണെ​ന്ന് ആരാണോ കരുതുന്നവർ അവരാണ് നിഷ്കളങ്കർ. എല്ലാവരുടേയും നി​ല ത​നി​ക്ക് അ​റി​യാ​മെ​ന്നും', തേ​ജ് പ്ര​താപ് ട്വീ​റ്റ് ചെ​യ്തു. ഭാര്യ ഐശ്വര്യ റായുമായുള്ള വി​വാ​ഹ​മോ​ച​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ടു​മാ​യി അ​ക​ന്ന് ക​ഴി​യു​ക​യാ​ണ് തേ​ജ് പ്ര​താ​പ്. വി​വാ​ഹ​മോ​ചി​ത​നാ​കാ​നു​ള്ള തീ​രു​മാ​നം അം​ഗീ​ക​രി​ക്കു​ന്ന​തു​വ​രെ വീട്ടിലേക്ക് തി​രി​ച്ച് ​വ​രി​ല്ലെ​ന്ന് അദ്ദേഹം പറഞ്ഞിരുന്നു.   

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുൽവാമ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരന്മാരിൽ പ്രമുഖൻ പാക് അധീന കശ്മീരിൽ വെടിയേറ്റ് കൊല്ലപ്പെട്ടു
171 യാത്രക്കാർ, ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുൻപ് എൻജിനിൽ അഗ്നിബാധ, എയർ ഇന്ത്യ വിമാനത്തിന് എമർജൻസി ലാൻഡിംഗ്