
ഹൈദരാബാദ്: തെലങ്കാന ബിജെപി നേതാവ് ജ്ഞാനേന്ദ്ര പ്രസാദിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച മിയാപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വസതിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിലെ സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയതെന്നും ആത്മഹത്യയുടെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
മരണവിവരം ലഭിച്ചയുടൻ അന്വേഷണ സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം തന്റെ പെന്റ്ഹൗസിൽ താമസിച്ചുവരികയായിരുന്നു. രാവിലെ 11 മണിയോടെ കുടുംബാംഗം ജ്ഞാനേന്ദ്ര പ്രസാദിനെ പെന്റ്ഹൗസിൽ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. വാതിൽ അകത്ത് നിന്ന് പൂട്ടിയിരിക്കുകയായിരുന്നു.
ട്രെയിന്‍ തട്ടി മരിച്ചയാളുടെ തല വീട്ടുമുറ്റത്ത് ; നായ കടിച്ചെടുത്ത് കൊണ്ടിട്ടതായി സിസിടിവി ദൃശ്യങ്ങള്‍
ആലപ്പുഴ: ട്രെയിന്‍ തട്ടി മരിച്ചയാളുടെ തല വീട്ടുമുറ്റത്ത് കണ്ടത് പരിഭ്രാന്തി പരത്തി. ആലപ്പൂഴ ചേപ്പാട് ചൂരക്കട്ട് ഉണ്ണികൃഷ്ണന്‍ നായരുടെ വീട്ടുമുറ്റത്താണ് തല കണ്ടൈത്തിയത്. സി സി ടി വി ദൃശ്യങ്ങളില്‍ നായ കടിച്ചെടുത്ത് കൊണ്ടിട്ടതായി കണ്ടെത്തി. മൃതദേഹത്തിന്‍റെ ബാക്കി ഭാഗഭങ്ങള്‍ ചേപ്പാട് ഇലവുകുളങ്ങര റെയില്‍വെ ക്രോസിൽ കണ്ടെത്തി. ചിങ്ങോലി മണ്ടത്തേരില്‍ തെക്കതില്‍ ചന്ദ്രബാബുവാണ് ട്രെയിൻ തട്ടി മരിച്ചത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. കരീലക്കുളങ്ങര പൊലീസ് കേസെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam