
അമരാവതി: തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി ഹിന്ദു ദൈവങ്ങൾക്കെതിരായ പരാമർശത്തിന് വിവാദത്തിൽ. മുഖ്യമന്ത്രി മതവികാരം വ്രണപ്പെടുത്തിയെന്നാണ് വ്യാപകമാവുന്ന വിമർശനം. പാർട്ടി യോഗത്തിനിടെ രേവന്ത് റെഡ്ഡി നടത്തിയ പരാമർശമാണ് വൻ വിവാദമായിട്ടുള്ളത്. 'ഹിന്ദുക്കള്‍ക്ക് എത്ര ദൈവങ്ങളുണ്ട്? മുന്ന് കോടിയോ? അതിന് കാരണമെന്തെണെന്നറിയോ? വിവാഹം കഴിക്കാത്തവർക്ക് ഒരു ഭഗവാൻ- ഹനുമാന്‍, രണ്ട് തവണ വിവാഹിതരായവർക്ക് മറ്റൊരു ദൈവം, മദ്യപാനികള്‍ക്ക് മറ്റൊരു ദൈവം, കോഴിയെ ബലി കൊടുക്കാൻ, പരിപ്പും ചോറും കൊടുക്കാൻ ഒരു ദൈവം. അങ്ങനെ ഓരോ വിഭാഗത്തിനും ഓരോ ദൈവം' എന്നാണ് തെലങ്കാന മുഖ്യമന്ത്രി സരസ സംഭാഷണം നടത്തിയത്. രൂക്ഷമായ വിമർശനമാണ് പ്രസ്താവനയ്ക്ക് പിന്നാലെ രേവന്ദ് റെഡ്ഡി നേരിടുന്നത്. മതവികാരം വൃണപ്പെടുത്തിയതിന് മുഖ്യമന്ത്രി ക്ഷമാപണം നടത്തണമെന്നാണ് ബിജെപിയും ബിആർഎസും ആവശ്യപ്പെടുന്നത്.
മുഖ്യമന്ത്രിയുടെ പരാമർശം നാണക്കേടുണ്ടാക്കുന്നതാണെന്നാണ് ബിജെപി നേതാവ് ചിക്കോട്ട് പ്രവീൺ പ്രതികരിച്ചത്. കോൺഗ്രസിനും രേവന്ദ് റെഡ്ഡിക്കും നാണമില്ലാത്ത സ്ഥിതിയാണ്. എല്ലാ സമ്മേളനങ്ങളിലും മുസ്ലിംകൾക്കായി കോൺഗ്രസ് ഇത്തരം പ്രവർത്തികൾ ചെയ്യുന്നു. മുഖ്യമന്ത്രി ക്ഷമാപണം നടത്തി പ്രസ്താവന പിൻവലിക്കണമെന്നാണ് ചിക്കോട്ട് പ്രവീൺ ആവശ്യപ്പെട്ടത്. ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നതും അധിക്ഷേപിക്കുന്നതും ഇന്ന് ഒരു ഫാഷൻ ട്രെൻഡ് പോലെയാണ്. കോടിക്കണക്കിന് ഹിന്ദുക്കളുടെ വികാരം വൃണപ്പെടുത്തുന്ന രീതിയിൽ മുഖ്യമന്ത്രി സംസാരിച്ചത് അപമാനകരമാണ്. താൻ പ്രവർത്തിക്കുന്നവരെ പ്രീതിപ്പെടുത്താൻ വേണ്ടിയാണോ ഇത്തരത്തിൽ സംസാരിക്കുന്നചെന്നാ് ബിആർഎസ് നേതാവ് രാകേഷ് റെഡ്ഡ് അനുഗുല പ്രതികരിച്ചത്. സമാനമായ വിവാദങ്ങളിൽ രേവന്ദ് റെഡ്ഡി ഉൾപ്പെടുന്നത് ഇത് ആദ്യമായല്ല.
കഴിഞ്ഞ വർഷം ബിജെപിയെ വിമർശിക്കുന്നതിനായി രേവന്ദ് റെഡ്ഡി നടത്തിയ പരാമർശം രൂക്ഷ വിമർശനത്തിന് കാരണമായിരുന്നു. ദൈവം ക്ഷേത്രത്തിലാണെന്നും ഭക്തി ഹൃദയത്തിലാണെന്നും അത്തരം ആൾക്കാരാണ് ഹിന്ദുക്കളെന്നുമായിരുന്നു രേവന്ദ് മുൻപ് നടത്തിയ പരാമർശം. ഹൈന്ദവ ആരാധനാരീതികളെ കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് രേവന്ത് റെഡ്ഡി മൂന്നുകോടിയോളം വരുന്ന ദൈവങ്ങളെ കുറിച്ചും പരാമര്‍ശിച്ചത്. രേവന്ത് റെഡ്ഡിക്കെതിരെ ബിജെപി സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.