കോൺഗ്രസ് എംഎൽഎയുടെ ഓഫീസിന് പുറത്ത് എരുമകളെ അഴിച്ചുവിട്ട് ക്ഷീര കർഷകർ; തൊഴുത്ത് പൊളിച്ചതിലുള്ള പ്രതിഷേധം തെലങ്കാനയിൽ

Published : Aug 02, 2025, 08:59 AM IST
Congress Protest

Synopsis

കോൺഗ്രസ് എംഎൽഎയുടെ ഓഫീസിന് പുറത്ത് എരുമകളെ കെട്ടി ക്ഷീര കർഷകർ

ഹൈദരാബാദ്: തെലങ്കാനയിൽ തൊഴുത്ത് പൊളിച്ചതിലുള്ള പ്രതിഷേധത്തിൻ്റെ ഭാഗമായി കോൺഗ്രസ് എംഎൽഎയുടെ ഓഫീസിന് പുറത്ത് ക്ഷീര കർഷകരായ ദമ്പതികൾ എരുമകളെ കെട്ടി. കോൺഗ്രസ് എംഎൽഎ ഗണ്ട്ര സത്യനാരായണയുടെ ക്യാംപ് ഓഫീസിന് പുറത്താണ് സംഭവം.

വെശലപ്പള്ളി ഗ്രാമത്തിൽ നിന്നുള്ള കൂരകുല ഒഡേലു, ലളിത ദമ്പതികളുടേതാണ് പ്രതിഷേധം. എംഎൽഎ നിർദേശിച്ചിട്ടാണ് ഉദ്യോഗസ്ഥർ തൊഴുത്ത് പൊളിച്ചതെന്നാണ് ഇവരുടെ വാദം. ഒരു രൂപ പോലും വാങ്ങാതെയാണ് ഞങ്ങൾ അദ്ദേഹത്തെ വോട്ട് ചെയ്ത് ജയിപ്പിച്ചത്. ഇതാണോ അതിനുള്ള പ്രതിഫലമെന്നും ദമ്പതികൾ ചോദിക്കുന്നു.

പുതിയ തൊഴുത്ത് നിർമിച്ചുതരാതെ എംഎൽഎ ഓഫീസിൽ നിന്ന് എരുമകളെ കൊണ്ടുപോകില്ലെന്ന നിലപാടിലാണ് കർഷകർ. തെലങ്കാനയിലെ കോൺഗ്രസ് സർക്കാർ, ആന്ധ്രയിലെ എൻഡിഎ സർക്കാരിൻ്റെ താത്പര്യങ്ങളാണ് സംരക്ഷിക്കുന്നതെന്നും കർഷകരെ ദ്രോഹിക്കുന്ന സമീപനമാണ് തുടരുന്നതെന്നും ആരോപിച്ച് നേരത്തെ ബിആർഎസ് നേതാവ് ചന്ദ്രശേഖർ റാവു രംഗത്ത് വന്നിരുന്നു. പുതിയ സംഭവം പ്രതിപക്ഷം ആയുധമാക്കാനാണ് സാധ്യത.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളതെന്ന് പ്രധാനമന്ത്രി, എട്ട് കരാറുകളിൽ ഒപ്പുവെച്ച് ഇരു രാജ്യങ്ങളും
തിരുപ്പരങ്കുൺട്രം മലയിലെ ദീപംതെളിക്കൽ വിവാദം; ഹൈക്കോടതി അപ്പീൽ ഹർജി പരിഗണിച്ചില്ല, ഡിസംബർ 12ലേക്ക് മാറ്റി