തെലങ്കാന ഹൈക്കോടതി സിറ്റിംഗ് ജഡ്‍ജി എം. ഗിരിജാ പ്രിയദർശിനി അന്തരിച്ചു, ജീവനെടുത്തത് കാൻസർ

Published : May 05, 2025, 08:23 AM IST
തെലങ്കാന ഹൈക്കോടതി സിറ്റിംഗ് ജഡ്‍ജി എം. ഗിരിജാ പ്രിയദർശിനി അന്തരിച്ചു, ജീവനെടുത്തത് കാൻസർ

Synopsis

അസുഖബാധിതയായിട്ടും അവർ കോടതിയിലെത്തുന്നത് തുടർന്നിരുന്നു. അടുത്ത വർഷം വിരമിക്കാനിരിക്കെയാണ് മരണം.

ഹൈദരാബാദ്: തെലങ്കാന ഹൈക്കോടതി സിറ്റിംഗ് ജഡ്‍ജി അന്തരിച്ചു. ജസ്റ്റിസ് എം. ഗിരിജാ പ്രിയദർശിനി ആണ് ഞായറാഴ്ച അന്തരിച്ചത്. വർഷങ്ങളായി ക്യാൻസർ ബാധിതയായി ചികിത്സയിലായിരുന്നു. അസുഖബാധിതയായിട്ടും അവർ കോടതിയിലെത്തുന്നത് തുടർന്നിരുന്നു. അടുത്ത വർഷം വിരമിക്കാനിരിക്കെയാണ് മരണം.

1995 ൽ അഭിഭാഷകയായി എൻറോൾ ചെയ്ത ജസ്റ്റിസ് പ്രിയദർശിനി 2022 ൽ ജുഡീഷ്യൽ സർവീസിൽ നിന്ന് ഹൈക്കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം നേടി.  2022 മാർച്ചിലാണ്  ഗിരിജാ പ്രിയദർശിനി തെലങ്കാന ഹൈക്കോടതിയിൽ ജഡ്‍ജി ആയി ചുമതലയേറ്റത്. ജസ്റ്റിസ് പ്രിയദർശിനിയുടെ മരണത്തിൽ ആക്ടിംഗ് ചീഫ് ജസ്റ്റിസ് സുജോയ് പോൾ, ഹൈക്കോടതിയിലെ മറ്റ് ജഡ്ജിമാർ, അഭിഭാഷകർ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുട്ട കഴിച്ചാൽ ക്യാൻസർ വരുമോ? വ്യക്തത വരുത്തി എഫ്എസ്എസ്എഐ, 'പരിഭ്രാന്തരാകേണ്ട കാര്യമില്ല, പ്രചാരണം വ്യാജം'
ഇത് കരിനിയമം, ഈ കരിനിയമത്തിനെതിരെ പോരാടാൻ ഞാനും കോൺഗ്രസും പ്രതിജ്ഞാബദ്ധം; പുതിയ തൊഴിലുറപ്പ് പദ്ധതിയിൽ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി