
തിരുപ്പതി: ബിജെപി വടക്കേ ഇന്ത്യൻ പാർട്ടി ആണെന്ന പ്രചാരണം ശരിയല്ലെന്ന് ജനസേന പാർട്ടി അധ്യക്ഷനും തെലുഗു സൂപ്പർ താരവുമായ പവൻ കല്യാൺ. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ബന്ധം കാരണമാണ് ബിജെപിയുമായി സഖ്യത്തിലായതെന്നും പവൻ കല്യാൺ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
രാജ്യത്ത് ഈ ലോക്സഭാ തെരഞ്ഞടുപ്പിൽ മത്സരിക്കുന്ന താരങ്ങളിൽ പ്രധാനിയാണ് പവൻ കല്യാണ്‍. തന്‍റെ റാലികളിലെ ആള്‍ക്കൂട്ടത്തിന് കാരണം നടനോടുള്ള ആരാധനയല്ല. ജനങ്ങളോട് തനിക്കുള്ള ആശയപരമായ അടുപ്പം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ അച്ഛൻ സോഷ്യലിസ്റ്റും കമ്യൂണിസ്റ്റുമായിരുന്നെന്ന് പവൻ കല്യാണ്‍ പറഞ്ഞു. നേരത്തെ പവൻ കല്യാണ്‍ ഇടത് പാർട്ടികള്‍ക്കൊപ്പം സഖ്യത്തിൽ ആയിരുന്നു. താൻ ബിജെപിയുമായി സഖ്യത്തിലാവാൻ കാരണം മോദിയോടുള്ള അടുപ്പം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
കർണാടക ബിജെപി ഐടി സെൽ മേധാവി അറസ്റ്റിൽ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam