സംവരണവുമായി ബന്ധപ്പെട്ട് കർണാടക ബിജെപിയുടെ എക്സ് ഹാൻഡിലിൽ പ്രസിദ്ധീകരിച്ച വിദ്വേഷ വീഡിയോയാണ് അറസ്റ്റിലേക്ക് നയിച്ചത്.

ബംഗ്ലൂരു : കർണാടക ബിജെപി ഐടി സെൽ മേധാവി പ്രശാന്ത് മക്കനൂർ അറസ്റ്റിൽ. ഇന്നലെ രാത്രി വൈകിയാണ് പ്രശാന്തിനെ ബെംഗളുരു പൊലീസ് അറസ്റ്റ് ചെയ്തത്. കർണാടക ബിജെപിയുടെ എക്സ് ഹാൻഡിലിൽ പോസ്റ്റ് ചെയ്ത മുസ്ലിം വിദ്വേഷ വീഡിയോയ്ക്ക് എതിരായ പരാതിയിലാണ് അറസ്റ്റ്. ബെംഗളുരു ഹൈ ഗ്രൗണ്ട്‍സ് പൊലീസ് സ്റ്റേഷനിലാണ് പ്രശാന്ത് മക്കനൂർ നിലവിലുളളത്. 

മേയർ-ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായതിൽ നിർണായകം, കെഎസ്ആർടിസി കണ്ടക്ടർ സുബിനെ പൊലീസ് ചോദ്യംചെയ്യുന്നു

സംവരണവുമായി ബന്ധപ്പെട്ട് കർണാടക ബിജെപിയുടെ എക്സ് ഹാൻഡിലിൽ പ്രസിദ്ധീകരിച്ച വിദ്വേഷ വീഡിയോയാണ് അറസ്റ്റിലേക്ക് നയിച്ചത്. പിന്നാക്ക വിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ കോൺഗ്രസ്, മുസ്ലിം വിഭാഗത്തിന് മാത്രമായി അനധികൃതമായി നൽകുന്നുവെന്ന് സൂചിപ്പിക്കുന്നതായിരുന്നു ബിജെപി പങ്ക് വെച്ച വീഡിയോ. കോൺഗ്രസ് പരാതി നൽകി മൂന്നാം ദിവസം ദൃശ്യങ്ങൾ നീക്കം ചെയ്യാൻ എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകുകയായിരുന്നു.

പാലാരിവട്ടത്ത് ബസുകൾക്കിടയിൽ ബൈക്ക് കുരുങ്ങി, യുവാക്കൾക്ക് ദാരുണാന്ത്യം; രണ്ട് പേരെയും തിരിച്ചറിഞ്ഞില്ല

YouTube video player