മഴ ലഭിക്കാൻ പ്രത്യേക പ്രാ‍ര്‍ത്ഥനകളും യജ്ഞങ്ങളും ഒരുക്കി തമിഴ്നാട് സർക്കാർ

By Web TeamFirst Published May 2, 2019, 7:57 PM IST
Highlights

ചെന്നൈ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ മഴയുടെ കുറവ് മൂലം രൂക്ഷമായ ജലക്ഷാമം നേരിടുന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ തീരുമാനം.  

ചെന്നൈ: മഴ ലഭിക്കാൻ ക്ഷേത്രങ്ങളിൽ പ്രത്യേക പ്രാ‍ര്‍ത്ഥനകളും യജ്ഞങ്ങളും നടത്താൻ തീരുമാനിച്ച് തമിഴ്നാട് സർക്കാർ. ചെന്നൈ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ മഴയുടെ കുറവ് മൂലം രൂക്ഷമായ ജലക്ഷാമം നേരിടുന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ തീരുമാനം. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിള്‍ എൻഡോവ്മെന്‍റ് ഡിപ്പാര്‍ട്ട്മെന്റാണ് ഇത് സംബന്ധിച്ച് പ്രസ്താവന‌ പുറത്തിറക്കിയത്.  

നാദസ്വരം, വയലിൻ, വീണ, ഓടക്കുഴൽ ഉള്‍പ്പെടെയുള്ള സംഗീതോപകരണങ്ങള്‍ ഉപയോഗിച്ച് അമൃതവര്‍ഷിണി, മേഘവര്‍ഷിണി, കേദാരം, ആനന്ദഭൈരവി തുടങ്ങിയ രാ​ഗങ്ങൾ ആലപിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു. ‌ക്ഷേത്രങ്ങളിൽ നടത്തിയ പൂജകളുടെ വിവരങ്ങള്‍ സര്‍ക്കാരിനെ അറിയിക്കാനും ക്ഷേത്രഭാരവാഹികള്‍ക്ക് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. 
 
 

click me!