
കോയമ്പത്തൂര്‍: തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ തീവ്രവാദി സാന്നിധ്യമുണ്ടെന്ന സൂചനയെത്തുടര്‍ന്ന് എന്‍ഐഎ റെയ്ഡ്. ജിഎം നഗറിലും ലോറി പേട്ടൈയിലുമാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്. ഐഎസ് സ്വാധീനമുള്ള ഭീകരവാദികളുടെ സെല്‍ കോയമ്പത്തൂരില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലൂടെ ഐഎസ് ആശയം പ്രചരിപ്പിച്ചതിന് ആറ് പേര്‍ക്കെതിരെ കേസെടുത്തതായും അറിയിച്ചു.
ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന സ്ഫോടന പരമ്പരക്ക് തൊട്ടുപിന്നാലെ, കോയമ്പത്തൂരില്‍നിന്ന് രണ്ട് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഭീകരവാദ ബന്ധമുള്ള കൂടുതല്‍ സംഘടനകള്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനം തമിഴ്നാടാണെന്നും എന്‍ഐഎ വ്യക്തമാക്കി. 2014 മുതല്‍ ഐഎസ് ബന്ധമുള്ള 127 പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ഇതില്‍ 33 പേരും തമിഴ്നാട്ടില്‍നിന്നുള്ളവരാണെന്നും എന്‍ഐഎ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam