ജമ്മുകശ്മീരില്‍ ഭീകരാക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു 

Published : Feb 07, 2024, 10:26 PM IST
ജമ്മുകശ്മീരില്‍ ഭീകരാക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു 

Synopsis

പഞ്ചാബിലെ അമൃത്സർ സ്വദേശിയായ അമൃത്പാൽ സിങ്ങ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്

ദില്ലി: ജമ്മുകാശ്മീരിലെ ശ്രീനഗറിൽ ഭീകരാക്രമണം. തലസ്ഥാനമായ ശ്രീനഗറിലെ ഷഹീദ് ഗഞ്ചിലാണ് ആക്രമണം ഉണ്ടായത്. ഭീകരരുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പഞ്ചാബിലെ അമൃത്സർ സ്വദേശിയായ അമൃത്പാൽ സിങ്ങ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഭീകരര്‍ നടത്തിയ വെടിവെപ്പിലാണ് ഇതര സംസ്ഥാന തൊഴിലാളിയായ ഇയാള്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ശ്രീനഗറിലെ ഷഹീദ് ഗുഞ്ച് സ്വദേശി രോഹിത്തിനാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് പറഞ്ഞു. ആക്രമണം നടന്ന സ്ഥലം പൊലീസ് വളഞ്ഞിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം പിടിയിലായി പുറത്തിറങ്ങി, വീണ്ടും സമാന കേസിൽ അകത്തായി, എംഡിഎംഎയുമായി 2 പേ‌‍ര്‍ അറസ്റ്റിൽ

 

PREV
click me!

Recommended Stories

വൻ ശമ്പള വർധന; മുഖ്യമന്ത്രിക്ക് 3.74 ലക്ഷം, എംഎൽഎമാരുടെ ശമ്പളം 3.45 ലക്ഷം രൂപയായും വർധിപ്പിച്ച് ഒഡിഷ സർക്കാർ
'ഭ‌‌ർത്താവിനെയും സഹോദരിയെയും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു, ഇതിന് ശിക്ഷയായി സാനിറ്റൈസ‍ർ കുടിപ്പിച്ചു'; പരാതി നൽകി വനിതാ കോൺസ്റ്റബിൾ