കശ്മീരില്‍ പാക് പ്രകോപനം; സൈന്യം ഒരു തീവ്രവാദിയെ വധിച്ചു, ഒരു ജവാന് വീരമൃത്യു

Published : Jun 05, 2020, 01:09 AM IST
കശ്മീരില്‍ പാക് പ്രകോപനം; സൈന്യം ഒരു തീവ്രവാദിയെ വധിച്ചു, ഒരു ജവാന് വീരമൃത്യു

Synopsis

കശ്മീരിലെ കത്വ, സാമ്പ മേഖലയിലെ ജനവാസ പ്രദേശങ്ങളിലും പാകിസ്താന്‍ ആക്രമണം നടത്തി. വെടിവെപ്പില്‍ പന്ത്രണ്ടോളം വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു.  

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍. വിവിധ ഇടങ്ങളില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദിയെ സൈന്യം വധിച്ചു.  വെടിവെപ്പില്‍ ഒരു ജവാന്‍ വീരമൃത്യു വരിച്ചു. രജൗരി ജില്ലയിലെ കലാക്കോട്ട്‌ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ ആണ് സുരക്ഷ സേന ഒരു തീവ്രവാദിയെ വധിച്ചത്.

കശ്മീരിലെ കത്വ, സാമ്പ മേഖലയിലെ ജനവാസ പ്രദേശങ്ങളിലും പാകിസ്താന്‍ ആക്രമണം നടത്തി. വെടിവെപ്പില്‍ പന്ത്രണ്ടോളം വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു.  വീടുകൾക്ക് ഉള്ളിലേക്ക് വരെ ബുള്ളറ്റുകൾ എത്തി.  പ്രദേശത്ത് ബിഎസ്എഫ്  തിരിച്ചടിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പൂഞ്ചിലും പാകിസ്താൻ വെടി നിർത്തൽ കരാർ ലംഘനം നടത്തിയിരുന്നു
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മോഹൻലാലിന് ആശ്വാസം; വ്യക്തി അവകാശം ലംഘിച്ച ലിങ്കുകൾ നീക്കണം: നടപടിയുമായി ദില്ലി ഹൈക്കോടതി, നീക്കേണ്ടത് യൂട്യൂബ് ഇൻസ്റ്റ​ഗ്രാം ലിങ്കുകൾ
എഐഎഡിഎംകെയുടെ സീറ്റ് വിഭജനത്തിൽ അണ്ണാമലൈയ്ക്ക് അമർഷം, മത്സരിക്കാനില്ലെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിച്ചു