യുവമോര്‍ച്ച ജനറല്‍ സെക്രട്ടറിയടക്കം 3 ബിജെപി പ്രവർത്തകരെ കശ്മീരില്‍ ഭീകരര്‍ വെടിവച്ചുകൊന്നു

Web Desk   | Asianet News
Published : Oct 30, 2020, 02:20 AM ISTUpdated : Oct 30, 2020, 07:34 AM IST
യുവമോര്‍ച്ച ജനറല്‍ സെക്രട്ടറിയടക്കം 3 ബിജെപി പ്രവർത്തകരെ കശ്മീരില്‍ ഭീകരര്‍ വെടിവച്ചുകൊന്നു

Synopsis

യുവമോർച്ച ജനറല്‍ സെക്രട്ടറിയടക്കമുള്ളവരെയാണ് ഭീകരർ വെടിവച്ചുകൊന്നത്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുൽഗാമിൽ ബിജെപി നേതാക്കളെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തി. യുവമോർച്ചാ ജനറൽ സെക്രട്ടറി ഫിദാ ഹുസൈൻ യാത്തൂ, ഉമർ റാഷിദ് ബെയ്ഗ്, ഉമർ റംസാൻ ഹജാം എന്നിവരാണ് കൊല്ലപ്പെട്ടത്. രാത്രിയോടെ ഖ്വാസിഗുണ്ടിലിലെ ഇയ്ദ്ഗ് ഗ്രാമത്തിൽ വെച്ചായിരുന്നു സംഭവം.

ഓഫീസിൽ നിന്നും മൂന്നു പേരും കാറിൽ വീട്ടിലേക്ക് വരികയായിരുന്നു. ഇതിനിടെയാണ് ഭീകരർ വെടിയുതിർത്തത്. ശബ്ദം കേട്ടെത്തിയ പ്രദേശവാസികൾ മൂന്ന് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.ആൾട്ടോ കാറിലാണ് ഭീകരർ പ്രദേശത്ത് എത്തിയതെന്നാണ് വിവരം. ആക്രമണം നടത്തിയ ശേഷം ഇതേ വാഹനത്തിൽ കടന്നു കളയുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജോർദാൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി, എത്യോപ്യൻ പാർലമെന്‍റിനെ അഭിസംബോധന ചെയ്യും
ഇൻഷുറൻസ് രംഗത്ത് 100% വിദേശ നിക്ഷേപം, എൻ കെ പ്രേമചന്ദ്രന്‍റെ ഭേദഗതി തള്ളി; 'എൽഐസിക്ക് സംരക്ഷണം ഉറപ്പാക്കും'