1,000 രൂപയ്ക്ക് മുകളിൽ പർച്ചേഴ്സ് ചെയ്താൽ ഒരു കിലോ ഉള്ളി സൗജന്യം; 'മെ​ഗാ ഓഫറുമായി' ടെക്സ്റ്റൈൽസ് ഉടമ

Published : Dec 15, 2019, 09:58 PM ISTUpdated : Dec 15, 2019, 10:00 PM IST
1,000 രൂപയ്ക്ക് മുകളിൽ പർച്ചേഴ്സ് ചെയ്താൽ ഒരു കിലോ ഉള്ളി സൗജന്യം; 'മെ​ഗാ ഓഫറുമായി' ടെക്സ്റ്റൈൽസ് ഉടമ

Synopsis

'ശീതൾ ഹാൻഡ്‍ലൂം' എന്ന കടയുടയാണ് 'സാരിയ്ക്കൊപ്പം ഉള്ളി സൗജന്യം' എന്ന ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്.

മുംബൈ: ഉള്ളിവില വർദ്ധനവിനിടെ പുതിയ കച്ചവട തന്ത്രവുമായി ടെക്സ്റ്റൈൽസ് ഷോപ്പുടമകൾ. തന്റെ കടയിൽ നിന്ന് 1,000രൂപയ്ക്ക് മുകളിൽ തുണികൾ വാങ്ങിയാൽ ഒരു കിലോ ഉള്ളി സൗജന്യമായി നൽകുമെന്നാണ് തനെയിലെ ഷോപ്പുടമ നൽകിയിരിക്കുന്ന ഓഫർ.  

'ശീതൾ ഹാൻഡ്‍ലൂം' എന്ന കടയുടയാണ് 'സാരിയ്ക്കൊപ്പം ഉള്ളി സൗജന്യം' എന്ന ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്.  'കിലോക്ക് 130 രൂപ എന്ന നിരക്കിലാണ് ഇവിടെ ഉള്ളി വിൽക്കുന്നത്. അതുകൊണ്ടാണ് 1,000 രൂപയ്ക്ക് മുകളിൽ വസ്ത്രങ്ങളെടുക്കുന്നവർക്ക് ഒരു കിലോ ഉള്ളി സൗജന്യം എന്ന ഓഫർ കൊണ്ടുവന്നത്'-ഷോപ്പ് ജീവനക്കാരി പറയുന്നു.

അതേസമയം, വില വർധനവിനിടെ ഉള്ളി സൗജന്യമായി നൽകുന്ന കച്ചവടതന്ത്രം വിജയിച്ചെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഹനുമാൻ പ്രതിഷ്ഠയിൽ തൊട്ടില്ല', നാഗദേവതയുടെ അടക്കം തിരുവാഭരണങ്ങളുമായി മുങ്ങി പൂജാരി, ജോലിക്കെത്തിയിട്ട് 6 ദിവസം
പ്രതിപക്ഷം കടുപ്പിച്ചതോടെ നടപടികൾ നിർത്തിവച്ച് ഉപരാഷ്ട്രപതി; രാജ്യസഭയിൽ അത്യസാധാരണ സംഭവം; കേന്ദ്ര കാബിനറ്റ് മന്ത്രിമാർ ആരും സഭയിലെത്തിയില്ല