
ദില്ലി: ദില്ലി: അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ രാജ്യത്ത് ഇന്ധനവില/ കുതിച്ച് കയറുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം പത്ത് രൂപയിലധികമാണ് പെട്രോളിനും ഡീസലിനും വില കൂട്ടിയത്. ഇന്ധനവല വര്‍ദ്ധനവിനെതിരെ രാജ്യമെമ്പാടും വലിയ പ്രതിഷേധമുയരുമ്പോള്‍ പ്രധാനമന്ത്രിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി രംഗത്ത് വന്നു. ഇന്ധനവില വര്‍ധനവിനും വിലക്കയറ്റത്തിനുമെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കുന്ന വീഡിയോ കുത്തിപ്പൊക്കിയാണ് തരൂരിന്‍റെ പരിഹാസം. 2013 ൽ യുപിഎ സർക്കാരിന്റെ കാലത്ത് വിലക്കയറ്റമുണ്ടായപ്പോഴായിരുന്നു സംഭവം.
വോട്ട് ചെയ്യുമ്പോൾ പാചക വാതകത്തിന്റെ വിലയടക്കം ഓർമ്മിക്കണമെന്ന് പ്രസംഗത്തിൽ മോദി പറയുന്നുണ്ട്. 2013 ൽ മൻമോഹൻ സിംഗ് ആയിരുന്നു പ്രധാനമന്ത്രി, നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. വില വർദ്ധനവ് കാരണം പാവങ്ങളുടെ വീടുകൾ പട്ടിണിയിലാണെന്നും കുഞ്ഞുങ്ങൾ വിശന്നുകരയുകാണെന്നുമെല്ലാം മോദി ഓർമ്മിപ്പിക്കുന്നുണ്ട്. ഇത്രയൊക്കെ ആയിട്ടും രാജ്യം ഭരിക്കുന്നവർക്ക് ദരിദ്രരെ കുറിച്ച് ചിന്തയില്ലെന്നും മോദി പറയുന്നു.
വീഡിയോ ട്വിറ്ററിൽ പങ്കുവച്ച തരൂർ ഇതിനപ്പുറം തനിക്കൊന്നും കൂട്ടിച്ചേർക്കാനില്ലെന്നും വ്യക്തമാക്കുന്നു. നിലവിലെ പെട്രോൾ, ഡീസൽ വില, പാചകവാതക വില, നിത്യോപയോഗ സാധനങ്ങളുടെ വിലയടക്കം രാജ്യത്ത് കുതിച്ചുയരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam