'വ്യാജ ഐഡികള്‍ ഉപയോഗിച്ച് ക്യാംപയിന്‍ നടത്തുന്നു', ബിജെപി ഐടി സെല്ലിനെതിരെ സുബ്രഹ്മണ്യന്‍ സ്വാമി

Published : Sep 07, 2020, 06:32 PM IST
'വ്യാജ ഐഡികള്‍ ഉപയോഗിച്ച് ക്യാംപയിന്‍ നടത്തുന്നു', ബിജെപി ഐടി സെല്ലിനെതിരെ സുബ്രഹ്മണ്യന്‍ സ്വാമി

Synopsis

വ്യാജ ഐഡികളില്‍ നിന്നുള്ള ട്വീറ്റുകള്‍ ഉപയോഗിച്ച് അമിത് മാളവ്യ തനിക്കെതിരെ ക്യാംപയിന്‍ നടത്തുന്നുവെന്നാണ് സ്വാമി ആരോപിക്കുന്നത്  

ദില്ലി: ബിജെപിയുടെ ഐടി സെല്ലിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി രാജ്യസഭാംഗം സുബ്രഹ്മണ്യന്‍ സ്വാമി. ഐടി സെല്‍ മേധാവി അമിത് മാളവ്യക്കെതിരെയാണ് പ്രത്യക്ഷ വിമര്‍ശനവുമാണ് സ്വാമി രംഗത്തെത്തിയിരിക്കുന്നത്. വ്യാജ ഐഡികളില്‍ നിന്നുള്ള ട്വീറ്റുകള്‍ ഉപയോഗിച്ച് അമിത് മാളവ്യ തനിക്കെതിരെ ക്യാംപയിന്‍ നടത്തുന്നുവെന്നാണ് സ്വാമി ആരോപിക്കുന്നത്. 

ബിജെപിയുടെ ഐടി സെല്ലില്‍ ഇപ്പോള്‍ നടക്കുന്നത് തെമ്മാടിത്തരമാണ്. ഐടി സെല്ലിലെ ചില അംഗങ്ങള്‍ വ്യാജ ഐഡികളിലൂടെ ട്വീറ്റ് ചെയ്ത് എന്നെ വ്യക്തിപരമായി അപമാനിക്കാന്‍ ശ്രമിക്കുകയാണ്. ബിജെപി ഐടി സെല്‍ കാണിക്കുന്ന തെമ്മാടിത്തരം പാര്‍ട്ടി ഏറ്റെടുക്കാത്തതുപോലെ എന്റെ അണികള്‍ ഇതിനെതിരെ പ്രകോപിതരായാല്‍ എനിക്കും ഏറ്റെടുക്കാന്‍ കഴിയില്ല.'' - സ്വാമി ട്വീറ്റ് ചെയ്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിഐപി ജ്യോത്സ്യന്‍റെ അറസ്റ്റ്; രഹസ്യ ക്യാമറയിൽ ഞെട്ടിക്കുന്ന തെളിവുകൾ, ചോദ്യംചെയ്യലിന് ഹാജരാവാതെ മഹാരാഷ്ട്ര വനിതാ കമ്മീഷൻ മുൻ അധ്യക്ഷ
അസമിൽ ഏക സിവിൽ കോഡ് ഉറപ്പെന്ന് മോദിയുടെ ഗ്യാരണ്ടി; തേയില തോട്ടത്തിലുമെത്തി പ്രധാനമന്ത്രി, 'ചായ, അസമിൻ്റെ ആത്മാവ്'