ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം വൈകുന്നൂവെന്ന് സമ്മതിച്ച് കേന്ദ്ര സർക്കാർ

By Web TeamFirst Published Jul 22, 2021, 2:04 PM IST
Highlights

കൊളീജിയം നിർദേശിച്ചതിൽ പകുതി പേരെ മാത്രമാണ് ഇതുവരെ നിയമിച്ചതെന്ന് കേന്ദ്രം പറയുന്നു

ദില്ലി:ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം ഇഴയുന്നൂവെന്ന് സമ്മതിച്ച് കേന്ദ്ര സർക്കാർ.രാജ്യസഭയിൽ ആണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.

കൊളീജിയം നിർദേശിച്ചതിൽ പകുതി പേരെ മാത്രമാണ് ഇതുവരെ നിയമിച്ചതെന്ന് കേന്ദ്രം പറയുന്നു.കഴിഞ്ഞ ഒരു വർഷത്തിൽ എൺപത് പേരുടെ നിയമനത്തിനാണ് ശുപാർശ നൽകിയത്.എന്നാൽ നിയമിക്കാനായത് നാൽപത്തി അഞ്ചുപേരെ മാത്രമാണ്.കേരളത്തിൽ ശുപാർശ ചെയ്ത മൂന്നു പേരുടെ നിയമനം ഇനിയും നടന്നിട്ടില്ലെന്നും നിയമ മന്ത്രാലയത്തിന്റെ മറുപടിയിൽ വ്യക്തമാക്കുന്നു.

രാജ്യസഭയിൽ എം പി ജോൺ ബ്രിട്ടാസിനെ നിയമമന്ത്രി കിരൺ റിജിജു അറിയിച്ചതാണിത്
 

click me!