
ദില്ലി: ഏകീകൃതൃ സിവിൽ കോഡ് നടപ്പാക്കുന്നതിന്റെ സാധ്യത കേന്ദ്ര സർക്കാർ തേടുന്നതായി റിപ്പോർട്ട്. ദില്ലിയിൽ കേന്ദ്ര മന്ത്രി അമിത് ഷാ, കേന്ദ്ര നിയമമന്ത്രി, സോളിസിറ്റർ ജനറൽ എന്നിവർ കൂടിക്കാഴ്ച നടത്തി. നിയമനിർമ്മാണം സംബന്ധിച്ച് വിഷയം ചർച്ചയായെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ഈ വിഷയം കേന്ദ്രം നിയമകമ്മീഷന് വിട്ടിരുന്നു. വിഷയം നിയമനിർമ്മാണസഭകളുടെ പരിധിയിൽ വരുന്നതാണെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam