'തമിഴ് വംശജരെ തെറ്റായി ചിത്രീകരിച്ചു', ഫാമിലി മാൻ 2 വിനെതിരെ പ്രതിഷേധം, ആമസോൺ ബഹിഷ്കരിക്കാൻ ആഹ്വാനം

By Web TeamFirst Published Jun 8, 2021, 4:38 PM IST
Highlights

പ്രതിഷേധത്തിന് പിന്തുണയുമായി ഭാരതിരാജ അടക്കം തമിഴ് സിനിമാ താരങ്ങളും രംഗത്തെത്തി. ഫാമിലി മാന്‍ 2 ന്‍റെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു.

ചെന്നൈ: ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത 'ഫാമിലി മാന്‍ 2' വെബ് സീരിസിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം കനക്കുന്നു. തമിഴ് വംശജരെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടികാട്ടിയാണ് പ്രതിഷേധം. പ്രദര്‍ശനം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു. ആമസോണ്‍ ഉത്പന്നങ്ങള്‍ ബഹിഷ്കരിച്ച് പ്രതിഷേധിക്കുമെന്ന് തമിഴ് സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.

ശ്രീലങ്കന്‍ തമിഴ്‌പോരാളിയായി സാമന്ത പ്രധാനവേഷത്തിലെത്തുന്ന വെബ്സീരിസിനെിരെയാണ് പ്രതിഷേധം. ശ്രീലങ്കന്‍ ആഭ്യന്തര സംഘര്‍ഷം വിഷയമാക്കിയാണ് വെബ് സിരീസ്. എന്നാല്‍ തമിഴ് വംശജരെ മോശമായി ചിത്രീകരിക്കുകയാണെന്ന് ആരോപിച്ചാണ് പ്രതിഷേധം. ചിത്രീകരണം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തീവ്രതമിഴ് സംഘടകള്‍ തമിഴ്നാട് മുഖ്യമന്ത്രിയെ സമീപിച്ചു. 

പ്രതിഷേധത്തിന് പിന്തുണയുമായി ഭാരതിരാജ അടക്കം തമിഴ് സിനിമാ താരങ്ങളും രംഗത്തെത്തി. ഫാമിലി മാന്‍ 2 ന്‍റെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു. നടപടിയുണ്ടായില്ലെങ്കില്‍ ആമസോണ്‍ ഉത്പന്നങ്ങള്‍ ബഹിഷ്കരിച്ച് പ്രതിഷേധിക്കാനാണ് തമിഴ് സംഘടനകളുടെ ആഹ്വാനം.

ഈ മാസം മൂന്നിനാണ് ആമസോണ്‍ പ്രൈമില്‍ ഫാമിലിമാന്‍ 2 റിലീസ് ആയത്. മനോജ് ബാജ്‌പേയി പ്രിയാമണി തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. വിഷയത്തില്‍ മൗനം പാലിക്കണമെന്നാണ് സാമന്ത അടക്കമുള്ള താരങ്ങളോട് ആമസോണ്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

click me!