രാജ്യത്തെ ആദ്യത്തെ എമർജൻസി ലാൻഡിങ്ങ് എയർ സ്ട്രിപ്പ് രാജസ്ഥാനിൽ, ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രിമാർ

By Web TeamFirst Published Sep 9, 2021, 1:34 PM IST
Highlights

രാജസ്ഥാനിലെ ബർമറിലെ ഇന്ത്യ പാകിസ്താൻ അതിർത്തിക്കടുത്തുള്ള നാഷണൽ ഹൈവേയിൽ മൂന്ന് കിലോ മീറ്റർ നീളത്തിലാണ് എയർസ്ട്രിപ് ഒരുക്കിയിരിക്കുന്നത്. 

ജയ്പൂർ: അടിയന്തര ഘട്ടത്തിൽ വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാനുള്ള രാജ്യത്തെ ആദ്യത്തെ എമർജൻസി ലാൻഡിങ്ങ് എയർ സ്ട്രിപ്പ് ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ രാജ്നാഥ് സിങ്ങ്,നിതിൻ ഗഡ്കരി എന്നിവരെ വഹിച്ചുകൊണ്ടുള്ള വിമാനം പരീക്ഷണ ലാൻഡിങ്ങ് നടത്തിക്കൊണ്ടായിരുന്നു എയർസ്ട്രിപിൻറെ ഉദ്ഘാടനം. 

രാജസ്ഥാനിലെ ബർമറിലെ ഇന്ത്യ പാകിസ്താൻ അതിർത്തിക്കടുത്തുള്ള നാഷണൽ ഹൈവേയിൽ മൂന്ന് കിലോ മീറ്റർ നീളത്തിലാണ് എയർസ്ട്രിപ് ഒരുക്കിയിരിക്കുന്നത്. ദേശീയ ഹൈവെ അതോറിറ്റിയും വ്യോമസേനയും ചേർന്നാണ് പദ്ധതി പൂർത്തിയാക്കിയത്. 765 കോടി രൂപയാണ് ചിലവ്. ലക്നൌ – ആഗ്ര എക്സ്പ്രസ് ഹൈവേ ഉൾപ്പടെ പന്ത്രണ്ട് നാഷണൽ ഹൈവേകൾ ഇത്തരത്തിൽ എയർസ്ട്രിപ് നിർമ്മിക്കാൻ യോഗ്യമായി കണ്ടെത്തിയിട്ടുണ്ട്.

click me!