Manipur Election 2022 : മണിപ്പൂര്‍ വിധിയെഴുതുന്നു; 38 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ്, വൈകിട്ട് ആറുവരെ

Published : Feb 28, 2022, 08:20 AM IST
Manipur Election 2022 : മണിപ്പൂര്‍ വിധിയെഴുതുന്നു; 38 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ്, വൈകിട്ട് ആറുവരെ

Synopsis

രണ്ട് ദിവസം  മുമ്പ് ചുരചാന്ദ്പൂറിൽ ഉണ്ടായ സ്‌ഫോടനത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ കടുത്ത ജാഗ്രതയിലാണ് വോട്ടിംഗ് പുരോഗമിക്കുന്നത്.

ഇംഫാല്‍: മണിപ്പൂരിൽ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി ( Manipur Election ). ഏഴ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. 38 നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് (N Biren Singh) ഹെയിങ്ങഗാങ് മണ്ഡലത്തിൽ നിന്ന് ജനവിധി തേടും. ഇതിന് പുറമെ മണിപ്പൂർ പി സി സി പ്രസിഡന്‍റ് എൻ ലോകെൻ സിംഗ്, ഉപമുഖ്യമന്ത്രി യുംനാം ജോയ് കുമാർ സിംഗ് എന്നിവരുടക്കം 173 സ്ഥാനാർഥികൾ മത്സര രംഗത്തുണ്ട്.10.49 ലക്ഷം സ്ത്രീകളും 9.58 ലക്ഷം പുരുഷന്മാരും ഉൾപ്പടെ 20 ലക്ഷത്തിലധികം വോട്ടർമാരാണ് സംസ്ഥാനത്ത് ഉള്ളത്. രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത് മാർച്ച് അഞ്ചിനാണ്. രണ്ട് ദിവസം  മുമ്പ് ചുരചാന്ദ്പൂറിൽ ഉണ്ടായ സ്‌ഫോടനത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ കടുത്ത ജാഗ്രതയിലാണ് വോട്ടിംഗ് പുരോഗമിക്കുന്നത്.

ഇന്നലെ നടന്ന ഉത്തര്‍പ്രദേശിലെ അഞ്ചാംഘട്ട തെരഞ്ഞെടുപ്പില്‍ 60.1 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. അവധ് പൂര്‍വ്വാഞ്ചല്‍ മേഖലകളിലായി 61 മണ്ഡലങ്ങളാണ് ജനവിധിയെഴുതിയത്. അയോധ്യ, അമേത്തി, റായ്ബറേലി, പ്രയാഗ് രാജ് തുടങ്ങിയ നിര്‍ണ്ണായക മണ്ഡലങ്ങളില്‍ നല്ല പോളിംഗ് നടന്നു. വോട്ടെടുപ്പിനിടെ പ്രതാപ് ഗഡ് ജില്ലയിലെ സമാജ് വാദി പാര്‍ട്ടി സഥാനാര്‍ത്ഥി ഗുല്‍ഷാന്‍ യാദവിനെതിരെ ആക്രമണ ശ്രമമുണ്ടായി. ഇതേതുടര്‍ന്ന് സുരക്ഷ കൂട്ടി. കഴി‍ഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയും സഖ്യകക്ഷിയായ അപ്നാദളും കൂടി 50 സീറ്റ് നേടിയിരുന്നു. സമാജ് വാദി പാര്‍ട്ടിക്ക് അ‍ഞ്ചും, ബിഎസ്പിക്ക് മൂന്നും കോണ്‍ഗ്രസിന് രണ്ടും സീറ്റ് കിട്ടിയപ്പോള്‍ ഒരു മണ്ഡലം സ്വതന്ത്രനെയും പിന്തുണച്ചിരുന്നു

  • ' കേരളം കലാപഭൂമി , രാഷ്ട്രീയ കൊലപാതകം ആവർത്തിക്കുന്നു ' , വിമർശനവുമായി വീണ്ടും യോഗി ആദിത്യനാഥ്

കേരളത്തിനെതിരെ വീണ്ടും വിമർശനമുന്നയിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അക്രമ രാഷ്ട്രീയം അരങ്ങേറുന്ന കേരളം കലാപഭൂമി തന്നെയാണെന്ന് യോഗി ആദിത്യനാഥ് ആവർത്തിച്ചു.  'കേരളത്തിൽ ജനങ്ങൾക്ക് ശാന്തിയും സമാധാനവുമില്ല'. രാഷ്ടീയ കൊലപാതകങ്ങൾ കേരളത്തിൽ ആവർത്തിക്കപ്പെടുകയാണെന്നും ആദിത്യനാഥ് കുറ്റപ്പെടുത്തി. യുപിയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തർപ്രദേശ് കേരളത്തിൽ നിന്നെല്ലാം വ്യത്യസ്തമാണ്. യുപിയിൽ കലാപവും, ഗുണ്ടാവിളയാട്ടവുമില്ല. ഓരോ വ്യക്തിയുടെയും ജീവന് യുപി സർക്കാർ സുരക്ഷ ഉറപ്പ് നൽകുന്നതായും ആദിത്യനാഥ്  അവകാശപ്പെട്ടു. യുപിയിൽ ബിജെപി ഭരണം ആവർത്തിക്കുമെന്ന പ്രത്യാശ പങ്കുവെച്ച അദ്ദേഹം, ജനങ്ങളുടെ ആശിർവ്വാദത്തോടെ തങ്ങൾ സർക്കാർ രൂപീകരിക്കുമെന്നും അവകാശപ്പെട്ടു. വൻ വികസനമാണ് കഴിഞ്ഞ വർഷങ്ങളിൽ യുപിയിൽ ഉണ്ടായത്. കണ്ണില്ലാത്തവർ മാത്രമേ യുപിയിൽ വികസനമില്ലെന്ന് പറയുകയുള്ളൂവെന്നും യോഗി ആദിത്യനാഥ് പരിഹസിച്ചു. 

PREV
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന