മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയത് ചോദ്യം ചെയ്തുള്ള ഹർജികളില്‍ വാദം കേൾക്കുന്നത് അടുത്ത വര്‍ഷത്തേക്ക് മാറ്റി

Published : Nov 21, 2023, 12:40 PM IST
മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയത് ചോദ്യം ചെയ്തുള്ള ഹർജികളില്‍ വാദം കേൾക്കുന്നത് അടുത്ത വര്‍ഷത്തേക്ക് മാറ്റി

Synopsis

ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് അടുത്തവര്‍ഷം മാര്‍ച്ചിലേക്ക് നീട്ടിവെച്ചത്

ദില്ലി: മുത്തലാഖ് ചൊല്ലിയുള്ള വിവാഹമോചനം ക്രിമിനൽ കുറ്റമാക്കിയ നിയമം ചോദ്യം ചെയ്തുള്ള ഹർജികളിൽ വാദം കേൾക്കുന്നത് അടുത്ത വർഷം മാർച്ചിലേക്ക് മാറ്റി. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റെയാണ് നടപടി. നിയമം ചോദ്യം ചെയ്തു കേരളത്തിൽ നിന്നടക്കമുള്ള ഹർജികളാണ് കോടതിക്ക് മുന്നിലുള്ളത്. മുത്തലാഖ് ഭരണഘടന വിരുദ്ധമെന്നും ഏകാധിപത്യപരമെന്നും ഇസ്ലാമിന് നിരക്കുന്നതല്ലെന്നും സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിയമം കൊണ്ടുവന്നതെന്നാണ് നേരത്തെ കേന്ദ്ര സർക്കാർ കോടതിയിൽ നിലപാട് അറിയിച്ചത്.

മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയതിനെതിരെ ഹര്‍ജി; കേന്ദ്ര സർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്

'അത് പരിഹാസം' മുത്തലാക്കിൽ ബിജെപിക്ക് മുസ്ലീംവനിതകളുടെ പിന്തുണയെന്നതില്‍ വിശദീകരണവുമായി അബ്ദുൾ വഹാബ് എംപി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുവതിയെ ഓടുന്ന വാനിലേക്ക് വലിച്ച് കയറ്റി കൂട്ട ബലാത്സംഗം ചെയ്തു, റോഡിലേക്ക് വലിച്ചെറിഞ്ഞു; ഫരീദാബാദിൽ 2 പേർ കസ്റ്റഡിയിൽ
'മതപരിവർത്തനം നടത്തിയിട്ടില്ല, ക്രിസ്മസ് ആരാധന മതപരിവർത്തന പരിപാടിയല്ല'; ഫാദർ സുധീർ