Asianet News MalayalamAsianet News Malayalam

മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയതിനെതിരെ ഹര്‍ജി; കേന്ദ്ര സർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്

തമിഴ്‍നാട്ടിലെ ഒരു മുസ്ലിം അഭിഭാഷക സംഘടന നൽകിയ ഹർജിയിലാണ് കേന്ദ്രസർക്കാരിന്‍റെ നടപടി. നേരത്തേ കേരളത്തിൽ നിന്നുള്ള സംഘടനകളും സുപ്രീംകോടതിയെ സമീപിച്ചിരുന്നതാണ്. 

supreme court sent letter to central government on triple talaq
Author
Delhi, First Published Sep 13, 2019, 12:10 PM IST

ദില്ലി: മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയ നിയമഭേദഗതി ചോദ്യംചെയ്തുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. തമിഴ്നാട് മുസ്ളീം അഭിഭാഷക സംഘടന നൽകിയ ഹർജിയിലാണ് നോട്ടീസ്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയതിനെതിരെ സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ, ജംയത്തുൽ ഉലമ -  ഹിന്ദ് എന്നീ സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിന് നേരത്തെ സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. 

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയതോടെ മുത്തലാഖ് ചൊല്ലപ്പെട്ട സ്ത്രീക്കോ അവരുടെ അടുത്ത ബന്ധുക്കള്‍ക്കോ എഫ്ഐആര്‍ ഫയല്‍ ചെയ്യുന്നതിലൂടെ  മുത്തലാഖ് ചൊല്ലിയ ആള്‍ക്കെതിരെ കുറ്റം ചുമത്താനാകും. മുത്തലാഖ് ചൊല്ലിയ ആള്‍ക്ക് മൂന്നുവര്‍ഷത്തെ തടവും പിഴയും ശിക്ഷയായി ലഭിക്കാം. കൂടാതെ മുത്തലാഖിന് ഇരയാവുന്ന സ്ത്രീക്ക് ജീവനാംശവും പുരുഷന്‍ നല്‍കണം. 

Follow Us:
Download App:
  • android
  • ios