അലമാര നിറയെ പണം, 3 നോട്ടെണ്ണല്‍ യന്ത്രം, പരിശോധനയിൽ വ്യാപാരി കുടുങ്ങി,150 കോടിയുടെ കള്ളപ്പണം പിടികൂടി

By Web TeamFirst Published Dec 24, 2021, 2:20 PM IST
Highlights

വീട്ടിൽ നിന്നുമാത്രം 90 കോടിയാണ് കണ്ടെത്തിയത്. വീട്ടിലെ രണ്ട് വലിയ അലമാരകളിൽ നിന്ന് നിറയെ പണം സൂക്ഷിച്ചിരിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
 

ലഖ്നൌ: കാൺപൂരിൽ (Kanpur) ആദായനികുതി വകുപ്പ് ​നടത്തിയ റെയ്ഡില്‍ 150 കോടി രൂപയുടെ കള്ളപ്പണം പിടികൂടി. പിയൂഷ് ജെയിൻ എന്ന വ്യാപാരിയിൽ നിന്നാണ് പണം കണ്ടത്തിയത്. ഇയാളുടെ കാൺപൂർ, മുംബൈ, ഗുജറാത്ത് എന്നിവിടങ്ങളിലുള്ള സ്ഥാപനങ്ങളിൽ നിന്നും കാൺപൂരിലെ വസതിയിൽ നിന്നുമാണ് പണം പിടികൂടിയത്. വീട്ടിൽ നിന്നുമാത്രം 90 കോടിയാണ് കണ്ടെത്തിയത്. വീട്ടിലെ രണ്ട് വലിയ അലമാരകളിൽ നിന്ന് നിറയെ പണം സൂക്ഷിച്ചിരിക്കുന്നതിന്‍റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

മൂന്ന് നോട്ടെണ്ണൽ യന്ത്രങ്ങളും പിടികൂടി. വീടിന് പുറമേ ഓഫീസിലും കോൾഡ് സ്‌റ്റോറേജിലും ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള പെട്രോൾ പമ്പിലും പരിശോധന തുടരുകയാണ്. ഇയാളുടെ ഉടമസ്ഥതയിൽ 40 കമ്പനികളുണ്ടെന്നാണ് ആദായ നികുതി വകുപ്പ്  പറയുന്നത്. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമായി അടുപ്പം സൂക്ഷിക്കുന്ന വ്യാപാരിയാണ് പിയൂഷ് ജെയിനെനാണ് റിപ്പോർട്ടുകൾ. ഇയാളുടെ സഹോദരൻ പമ്മി ജെയിൻ മുതിർന്ന എസ്പി നേതാവാണ്. അതേസമയം പിയൂഷ് ജെയിനുമായി യതൊരു ബന്ധവുമില്ലെന്ന് സമാജ് വാദി പാർട്ടി പ്രതികരിച്ചു. 

click me!