ബിബിസി പരിശോധന അവസാനിച്ചു, ദില്ലി, മുംബൈ ഓഫീസുകളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ മടങ്ങി

Published : Feb 16, 2023, 09:23 PM ISTUpdated : Feb 16, 2023, 10:31 PM IST
ബിബിസി പരിശോധന അവസാനിച്ചു, ദില്ലി, മുംബൈ ഓഫീസുകളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ മടങ്ങി

Synopsis

കോടതി തള്ളിയ വിവരങ്ങൾ വലിച്ചെറിഞ്ഞ് ചിലർ ഇന്ത്യയുടെ വളർച്ച തടയാൻ ശ്രമിക്കുകയാണെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ പരോക്ഷമായി വിമർശിച്ചു.  

മുംബൈ: ബിബിസി ഓഫീസുകളിലെ ആദായനികുതി വകുപ്പ് പരിശോധന അവസാനിച്ചു. ബിബിസിയുടെ ദില്ലി, മുംബൈ ഓഫീസുകളില്‍ നിന്ന് ഐടി ഉദ്യോഗസ്ഥര്‍ മടങ്ങി. മൂന്ന് ദിവസമായി പരിശോധന നടന്നത് 59 മണിക്കൂറോളമാണ്. നാളെ പരിശോധനയെക്കുറിച്ചുള്ള വാർത്താക്കുറിപ്പ് ആദായ നികുതി വകുപ്പ് പുറത്തിറക്കിയേക്കും.

രാത്രി എട്ടുമണിയോടെയാണ് ഉദ്യോഗസ്ഥർ മുംബൈയിലെ കലീനയിലുള്ള ബിബിസി സ്റ്റുഡിയോസിന്‍റെ ഓഫീസിൽ നിന്ന് മടങ്ങിയത്. അക്കൗണ്ട്സ് വിഭാഗത്തിന്‍റെ കംപ്യൂട്ടറുകളുടെ ഡിജിറ്റൽ പകർപ്പ് ഉദ്യോഗസ്ഥ‌ർ ശേഖരിച്ചു. ജീവനക്കാരിൽ നിന്ന് നേരിട്ടും വിവരങ്ങൾ രേഖപ്പെടുത്തി. പരിശോധന നടക്കുന്നതിനാൽ മൂന്ന് ദിവസമായി ഭൂരിഭാഗം ജീവനക്കാരും വ‍ർക്ക് ഫ്രം ഹോം രീതിയിലായിരുന്നു പ്രവർത്തിച്ചിരുന്നത്.

PREV
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം