
ദില്ലി : ജമ്മു കശ്മീരിലെ കത്വയിൽ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിൽ അൽ ജസീറാ ചാനലിന് പിഴ. പത്ത് ലക്ഷം രൂപയാണ് അൽ ജസീറയ്ക്ക് പിഴ ചുമത്തിയിരിക്കുന്നത്. പിഴയടയ്ക്കാമെന്ന് അൽ ജസീറാ ചാനൽ ദില്ലി ഹൈക്കോടതിയെ അറിയിച്ചു. 16 മാധ്യമങ്ങൾക്കാണ് കോടതി പിഴയിട്ടത്. പിഴത്തുക പെൺകുട്ടിയുടെ കുടുംബത്തിന് കൈമാറാൻ കോടതി നിർദ്ദേശം നൽകി. മറ്റു മാധ്യമങ്ങൾ നേരത്തെ പിഴ ഒടുക്കിയിരുന്നു.
Read More : 'ജമാഅത്തെ ഇസ്ലാമിക്ക് ആർഎസ്എസിനെ ഭയമാണ്, എന്ത് ചർച്ച ചെയ്തുവെന്ന് വെളിപ്പെടുത്തണം', രൂക്ഷ വിമർശനവുമായി സമസ്ത