നരബലിക്കായി കുഞ്ഞിനെ തട്ടിക്കൊണ്ട് പോയ സംഭവം: യുവതിക്ക് ഉപദേശം നല്‍കിയ ആളിലേക്ക് അന്വേഷണം

Published : Nov 13, 2022, 07:36 AM ISTUpdated : Nov 13, 2022, 12:58 PM IST
 നരബലിക്കായി കുഞ്ഞിനെ തട്ടിക്കൊണ്ട് പോയ സംഭവം: യുവതിക്ക് ഉപദേശം നല്‍കിയ ആളിലേക്ക് അന്വേഷണം

Synopsis

നരബലി നടത്തിയാൽ മരിച്ച അച്ഛനെ തിരികെ ലഭിക്കുമെന്ന് ഉപദേശം നൽകിയത് ഗാസിയാബാദ് സ്വദേശിയെന്നാണ് സൂചന. പൊലീസിന്‍റെ സമയോചിത ഇടപെടല്‍ മൂലം ഒരു ദിവസത്തിനുള്ളില്‍ കുഞ്ഞിനെ കണ്ടെത്തിയിരുന്നു.

ദില്ലി: ദില്ലിയിൽ നരബലി നടത്താനായി കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമായി തുടരുന്നു. നരബലി നടത്താൻ ഉപദേശിച്ച ആളിലേക്കാണ് പൊലീസിന്‍റെ അന്വേഷണം നീങ്ങുന്നത്. രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ട് പോയ ശ്വേതയെ വെള്ളിയാഴ്ച്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം മരിച്ച അച്ഛന് തിരികെ ജീവൻ നൽകാൻ നരബലി നടത്തുന്നതിനാണ് കുഞ്ഞിനെ തട്ടിക്കൊണ്ട് പോയതെന്ന് ശ്വേത പൊലീസിന് മൊഴി നൽകിയിരുന്നു. ശ്വേതയോട് നരബലി നടത്തിയാൽ മരിച്ച അച്ഛനെ തിരികെ ലഭിക്കുമെന്ന് ഉപദേശിച്ചത് ഗാസിയാബാദ് സ്വദേശിയെന്ന് സൂചന ലഭിച്ചതായി‌‌ പോലീസ് അറിയിച്ചു. ഒരു ദിവസത്തിനുള്ളിൽ കുഞ്ഞിനെ കണ്ടെത്താനായത് അമർ കോളനി പൊലീസിന്‍റെ സമയോചിതമായ ഇടപെടലിലൂടെയാണ്.

PREV
Read more Articles on
click me!

Recommended Stories

പൂരിപ്പിച്ച എസ്ഐആര്‍ ഫോം വാങ്ങാനെത്തിയ ബിഎല്‍ഒയെ ഗൃഹനാഥൻ മര്‍ദ്ദിച്ചെന്ന് പരാതി; സംഭവം കൊല്ലത്ത്
ലോക്സഭയില്‍ രാഹുല്‍-അമിത് ഷാ വാക്പോര്; അമിത് ഷായെ സഭയില്‍ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി, കുപിതനായി അമിത് ഷാ