കന്നുകാലി കശാപ്പ് നിരോധനബില്‍ കർണാടക നിയമനിര്‍മാണസഭയില്‍ പാസായി

Published : Feb 08, 2021, 08:52 PM IST
കന്നുകാലി കശാപ്പ് നിരോധനബില്‍ കർണാടക നിയമനിര്‍മാണസഭയില്‍ പാസായി

Synopsis

കന്നുകാലി കശാപ്പ് നിരോധനബില്‍ കർണാടക നിയമനിര്‍മാണസഭയില്‍ പാസായി. ശബ്ദ വോട്ടോടെയാണ് ബില്‍ പാസായത്.

ബെംഗളൂരു: കന്നുകാലി കശാപ്പ് നിരോധനബില്‍ കർണാടക നിയമനിര്‍മാണസഭയില്‍ പാസായി. ശബ്ദ വോട്ടോടെയാണ് ബില്‍ പാസായത്. പ്രതിപക്ഷം ബിൽ കീറിയെറിഞ്ഞ് പ്രതിഷേധിച്ചു. ബില്ലിൽ ചർച്ചയ്ക്കായി കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടും അനുവദിച്ചില്ലെന്ന് കോൺഗ്രസ് പറഞ്ഞു.

കഴിഞ്ഞ മാസം അഞ്ചിനാണ് കർണാടകത്തിൽ  നിയമം നിലവിൽ വന്നത്. കർണാടക നിയമസഭ പാസാക്കിയ ബിൽ ഉപരിസഭ കടന്നിരുന്നില്ല. തുടർന്നാണ് യെദ്യൂരപ്പ സർക്കാർ ഓർഡിനൻസ് ഇറക്കിയാണ് നിയമം കൊണ്ടുവന്നത്. 

നിയമം ലംഘിച്ചാൽ ഏഴ് വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. 13 വയസിനു മുകളിലുള്ള പോത്തിനേയും എരുമയെയും അറുക്കാമെന്ന് നിയമത്തിൽ അനുശാസിക്കുന്നുണ്ട്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജർമ്മൻ ദമ്പതികളടക്കം ക്രിസ്ത്യൻ പ്രാർത്ഥനാസംഘം കസ്റ്റഡിയിൽ; നിർബന്ധിത മതപരിവർത്തന പ്രവർത്തനം നടത്തിയെന്ന് രാജസ്ഥാൻ പൊലീസ്
ട്രെയിൻ യാത്ര ദുരന്തമായി; നവദമ്പതികൾക്ക് ദാരുണാന്ത്യം; ബന്ധുവീട്ടിലേക്ക് പോകുംവഴി ആന്ധ്രപ്രദേശിൽ വച്ച് അപകടം