'ഒല' ഓൺലൈൻ ടാക്സിയുടെ ലൈസൻസ് റദ്ദാക്കിയ നടപടി പിൻവലിച്ച് കർണാടക ഗതാഗത വകുപ്പ്

By Web TeamFirst Published Mar 25, 2019, 1:36 PM IST
Highlights

കമ്പനി മാപ്പ് പറഞ്ഞതിനെ തുടർന്നാണ് ലൈസൻസ് പുനഃസ്ഥാപിച്ചത്

ബെംഗലൂരു: ഓൺലൈൻ ടാക്സി കമ്പനി ആയ 'ഒല'യുടെ ലൈസൻസ് റദ്ദാക്കിയ നടപടി കർണാടക ഗതാഗത വകുപ്പ് പിൻവലിച്ചു. അനുമതിയില്ലാതെ ബൈക്ക് ടാക്സികൾ ഓടിച്ചതിന് 15 ലക്ഷം പിഴ ചുമത്തി. കമ്പനി മാപ്പ് പറഞ്ഞതിനെ തുടർന്നാണ് ലൈസൻസ് പുനഃസ്ഥാപിച്ചത്.

ആറു മാസത്തേക്കായിരുന്നു കർണാടക ഗതാഗത വകുപ്പ് 'ഒലയുടെ ലൈസൻസ് റദ്ദാക്കിയത്. തുടർച്ചയായി നോട്ടീസ് അയച്ചിട്ടും ഒല മറുപടി നൽകിയില്ലെന്ന് ഗതാഗത വകുപ്പ് പറയുന്നു. പ്രശ്നം പരിഹരിക്കാൻ ശ്രമം തുടരുകയാണെന്ന് നേരത്തെ ഒല അറിയിച്ചിരുന്നു. 

click me!