ദി കേരള സ്‌റ്റോറി; ബം​ഗാളിൽ നിരോധിച്ചതിനെതിരായ ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

Published : May 18, 2023, 07:27 AM ISTUpdated : May 18, 2023, 11:13 AM IST
 ദി കേരള സ്‌റ്റോറി; ബം​ഗാളിൽ നിരോധിച്ചതിനെതിരായ ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

Synopsis

ചിത്രം വിദ്വേഷ പ്രചാരണമാണെന്നും കൃത്രിമ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള തിരക്കഥയാണെന്നും പശ്ചിമബംഗാൾ സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ചിത്രത്തിൻ്റെ പ്രദർശനം സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.

ദില്ലി: പശ്ചിമ ബംഗാളിൽ വിവാദ ചലച്ചിത്രം ദി കേരള സ്‌റ്റോറി നിരോധിച്ചതിനെതിരായ ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചിത്രം വിദ്വേഷ പ്രചാരണമാണെന്നും കൃത്രിമ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള തിരക്കഥയാണെന്നും പശ്ചിമബംഗാൾ സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ചിത്രത്തിൻ്റെ പ്രദർശനം സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.

"കേരളം എന്തെന്ന് അറിയില്ല..ഇവിടെ ആ പരിപ്പ് വേവില്ല": കേരള സ്റ്റോറി സംവിധായകനോട് മന്ത്രി ശിവന്‍കുട്ടി

അതേസമയം, കേരള സ്റ്റോറിക്ക് പ്രദർശന വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്ന് തമിഴ്നാട്‌ സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. റിലീസിന് ശേഷം പ്രേക്ഷകരുടെ മോശം പ്രതികരണം കാരണം മൾട്ടി പ്ലക്സ് ഉടമകൾ കേരള സ്റ്റോറിയുടെ പ്രദർശനം നിർത്തി വെക്കുകയായിരുന്നുവെന്നും തമിഴ്നാട്  എ‍ഡിജിപി സുപ്രീം കോടതിയിൽ സത്യവാങ്മൂലത്തിൽ പറയുന്നു. രാജ്യത്തെ മറ്റിടങ്ങളിൽ കേരളസ്റ്റോറി സിനിമ പ്രദർശിപ്പിക്കാമെങ്കിൽ പശ്ചിമബംഗാളിൽ എന്താണ് പ്രശ്നമെന്ന് സുപ്രീം കോടതി കഴിഞ്ഞ തവണ വാദത്തിനിടെ ചോദിച്ചിരുന്നു. 

'ഞാൻ ഓക്കെയാണ്, ഉത്കണ്ഠകൾക്ക് നന്ദി' : അപകടത്തെ കുറിച്ച് 'ദി കേരള സ്റ്റോറി' നടി

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം